StateFarm

മെല്‍ബണ്‍ സെന്റ് മേരിസ് ഇടവകയില്‍ തിരുന്നാളും മിഷന്‍ സ്ഥാപന വാര്‍ഷികോദ്ഘാടനവും

Published on 19 October, 2022
 മെല്‍ബണ്‍ സെന്റ് മേരിസ് ഇടവകയില്‍ തിരുന്നാളും മിഷന്‍ സ്ഥാപന വാര്‍ഷികോദ്ഘാടനവും

 

മെല്‍ബണ്‍ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും മിഷന്‍ സ്ഥാപനത്തിന്റെ പത്താം വാര്‍ഷിക ഉദ്ഘാടനവും ഒക്ടോബര്‍ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചര്‍ച്ച് ഫോക്‌നറില്‍ വച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടിനു കൊടിയേറ്റും അതെ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും, പിന്നീട് പ്രദക്ഷിണവും വിശുദ്ധകുര്‍ബാനയുടെ വാഴ്വും ഉണ്ടായിരിക്കും.

ഇടവകാംഗങ്ങള്‍ ഒത്തൊരുമയോട് കൂടി പ്രസുദേന്തിമാരായി നടത്തപ്പെടുന്ന തിരുന്നാളില്‍ പടമുഖം സേക്രെട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക വികാരി ഫാ.ഷാജി പൂത്തറ മുഖ്യ കാര്‍മ്മികനും മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍ പുതുതായി സേവനമനുഷ്ഠിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഫാ. റ്റിജോ പുത്തന്‍ പറമ്പില്‍ തിരുന്നാള്‍ സന്ദേശവും നല്‍കും.

 

ഫാ. ജോയ്സ് കൊല്ലംകുഴിയില്‍ പ്രദക്ഷിണവും, സിറോ മലബാര്‍ മെല്‍ബണ്‍ രൂപത ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും അടുത്ത വര്‍ഷത്തേക്കുള്ള പ്രെസുദേന്തി വാഴ്ചയും നടത്തും.


തുടര്‍ന്ന് നടത്തപ്പെടുന്ന കലാസന്ധ്യയില്‍ വിവിധ കൂടാരയോഗങ്ങള്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും മിഷന്‍ സ്ഥാപനത്തിന്റെ പത്താം വാര്‍ഷിക ഉത്ഘാടനവും നടത്തപ്പെടും.

ഇടവക വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സിജോ ചാലയില്‍ കൈക്കാരന്മാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍ , സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, മറ്റു തിരുന്നാള്‍ കമ്മറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു.

ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്റ് മേരിസ് ഇടവക ഗായക സംഘം ബീറ്റ്സ് ബൈ സെന്റ് മേരിസ് ചെണ്ട മേളം & നാസിക് ധോള്‍, മെല്‍ബണ്‍ സ്റ്റാര്‍സ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുന്നാള്‍ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

സോളമന്‍ പാലയ്ക്കല്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക