Image

ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം  ഇന്ത്യ പ്രസ് ക്ലബിന് തീരാനഷ്ട്ടം: ന്യു യോർക്ക് ചാപ്റ്റർ യോഗം അനുശോചിച്ചു 

Published on 21 October, 2022
ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം  ഇന്ത്യ പ്രസ് ക്ലബിന് തീരാനഷ്ട്ടം: ന്യു യോർക്ക് ചാപ്റ്റർ യോഗം അനുശോചിച്ചു 

Read more: https://emalayalee.com/writer/130

ന്യു യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യു യോർക്ക് ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിലിന്റെ വിയോഗത്തിൽ ചാപ്ടർ അംഗങ്ങൾ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിൽ പത്രപ്രവർത്തനരംഗത്ത് വലിയ സംഭാവനകളർപ്പിച്ച ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം സംഘടനക്ക് തീരാ നഷ്ടമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. നിർഭയവും സത്യസന്ധവുമായ പത്രപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം.

ഫ്രാൻസിസുമായുള്ള ദീർഘകാല  ബന്ധങ്ങളും അദ്ദേഹത്തിന്റെ പല സവിശേഷതകളും പലരും ചൂണ്ടിക്കാട്ടി. പലവിധ രോഗങ്ങളും മനക്കരുത്തോടെ നേരിട്ട  പോരാളി ആയിരുന്നു ഫ്രാൻസിസ്. അദ്ദേഹം എഴുതിയ നാലാം തൂണിനപ്പുറം എന്ന പത്രപ്രവർത്തന ഓർമ്മകൾ മാധ്യമ മേഖലയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ്.

ഉണ്ണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന  ഫ്രാൻസിസ്  നൽകിയ സഹായ സഹകരണങ്ങൾ പലരും അനുസ്‌മരിച്ചു. ഫ്രാൻസിസ് ഇനിയില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. 

പ്രസ് ക്ലബ് ചാപ്റ്ററിന്റെ വിവിധ പരിപാടികൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കെയാണ് ഫ്രാൻസിസിന്റെ അന്ത്യമെന്ന ചാപ്ടർ പ്രസിഡന്റ് സണ്ണി പൗലോസ് പറഞ്ഞു. ഒട്ടേറെ പുതിയ ആശയങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലായിന്നു അദ്ദേഹം. ആ വിയോഗം ഉൾക്കൊള്ളാനാവുന്നില്ല.

53 വയസിൽ ഒരുപാട് ജീവിതം ബാക്കിയാക്കിയാണ് അദ്ദേഹം കടന്നു പോയത്.
ഭാര്യയും പതിനാറും എട്ടും വയസുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങളെ  നമുക്ക് കഴിയുന്നത്ര  സഹായിക്കാം.  

നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി രാജു പള്ളത്ത്, നാഷണൽ ട്രഷറർ ഷിജോ പൗലോസ്,  ചാപ്ടർ ട്രഷറർ ഷോളി കുമ്പിളുവേലി, വൈസ് പ്രസിഡന്റ് സജി എബ്രഹാം,  മധു കൊട്ടാരക്കര, ബിജു ജോൺ, ജോസ് കാടാപ്പുറം, റെജി ജോർജ്, മൊയ്‌ദീൻ പുത്തൻചിറ,  ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ തുടങ്ങിയവർ സംസാരിച്ചു.

Join WhatsApp News
വിമതൻ 2022-10-24 02:16:06
മൊത്തം മദ്യ പാനികളായ അമേരിക്കൻ മാധ്യമ പ്രവർത്തകർ ഒരിക്കൽ എങ്കിലും നിങ്ങൾ ആ മനുഷ്യനെ നിങ്ങളുടെ ഹൃദയത്തോട് ചേർത്ത് വച്ചിട്ടുണ്ടോ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക