Image

കൗമാരക്കാരായ ഇരട്ടകളെ വിലങ്ങുവച്ചു പട്ടിണിക്കിട്ട മാതാവ് അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 22 October, 2022
കൗമാരക്കാരായ ഇരട്ടകളെ വിലങ്ങുവച്ചു പട്ടിണിക്കിട്ട മാതാവ് അറസ്റ്റില്‍ 

സൈപ്രസ് (ടെക്‌സസ്) : കൗമാരക്കാരായ ഇരട്ടക്കുട്ടികളെ വീട്ടിലെ ലോണ്ടറിയില്‍ വിലങ്ങുവച്ചു പട്ടിണിക്കിട്ട മാതാവ് സൈക്കിയ ഡങ്കനെ (40) ഒക്ടോബര്‍ 21 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു ലൂസിയാന ബാറ്റല്‍ റഗിലുള്ള  ജയിലില്‍ അടച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഹൂസ്റ്റണ്‍ ഏരിയയിലുള്ള സൈപ്രസ് പ്രദേശത്തെ വീടുകളിലാണ് രാവിലെ 5 30 ന് ഇരട്ടകള്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തിയത്. നഗ്‌നപാദരായി ആവശ്യമായ വസ്ത്രങ്ങളില്ലാതെ കൈകളില്‍ പൊട്ടിച്ച വിലങ്ങുകളുമായാണ് ഓരോ വീടിന്റെയും വാതില്‍ ഇവര്‍ മുട്ടിയത് . ഇരട്ടകളില്‍ പെണ്‍കുട്ടി പ്ലാസ്റ്റിക് ഗ്രോസറി ബാഗ് കൊണ്ടാണ് തന്റെ മാറു മറിച്ചിരുന്നത്. 

കുട്ടികളുടെ നിസ്സഹായാവസ്ഥ കണ്ട് വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്‍, ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കുന്നതല്ല സഹായം തേടിയത് എത്തിയതെന്ന് ഇരുവരും പറഞ്ഞു. കൈവിലങ്ങുമായി വിറക്കുകയായിരുന്നു പെണ്‍കുട്ടി എന്ന് വീടിന്റെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉടമസ്ഥ പറഞ്ഞു. ഡോര്‍ബെല്‍ വീഡിയോയില്‍ ആയിരുന്നു ഇവരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ഞങ്ങളുടെ മാതാവ് ഇരുവരെയും വിലങ്ങുവച്ചു ആഹാരം നല്‍കാതെ ലോണ്ടറി റൂമില്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും, ഞങ്ങളുടെ വിലങ്ങ് പൊട്ടിച്ചു പുറത്തു ചാടുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. 

ഇരട്ടകളെ കൂടാതെ അഞ്ച് കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. മാതാവിനെ അറസ്റ്റ് ചെയ്തതോടെ ഏഴു പേരെയും ചൈല്‍ഡ് വെല്‍ഫെയര്‍ കസ്റ്റഡിയില്‍ വിട്ടു കൊടുത്തതായി  അധികൃതര്‍ പറഞ്ഞു. 

അറസ്റ്റ് ചെയ്തു 40കാരി ഇതിനുമുമ്പും ചൈല്‍ഡ് അബ്യൂസ് കേസില്‍ പ്രതിയായിരുന്നു എന്നും പോലീസ് പറഞ്ഞു.

പി പി ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക