Image

കേരള പിറവി ആഘോഷം ഒക്ടോബര്‍ 29ന്

Published on 22 October, 2022
 കേരള പിറവി ആഘോഷം ഒക്ടോബര്‍ 29ന്

സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങള്‍ ഒക്ടോബര്‍ 29 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാരയോങ് ജോണ്‍ പോള്‍ സെക്കന്‍ഡ് ഹാളില്‍ വച്ചു നടക്കപ്പെടും.

സിഡ്‌നിയിലെ കലാകാരന്‍മാര്‍ ഒരുക്കുന്ന കേരളതനിമയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. കൂടാതെ മലബാര്‍ തട്ടുകട, ബ്ലൂ മൂണ്‍ റസ്റ്റോറന്റ് , ഓസീന്‍ഡ്‌കെയര്‍ എന്നിവര്‍ ഒരുക്കുന്ന തട്ടുകടകളിലൂടെ രുചികരമായ ഭക്ഷണം ആസ്വദിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കും.


പരിപാടിയുടെ ടിക്കറ്റുകള്‍ https://www.trybooking.com/CDGLI എന്ന ലിങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ് അന്വേഷണങ്ങള്‍ക്കും ബീന 0425 326 519, വിജയ് 0431 140 449 , ലളിത 0423 237 987,നിതിന്‍ 0406 492 607എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക