StateFarm

പോൾ സി. മത്തായിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ഫോമാ ജനറൽ ബോഡിയിൽ ആദരിച്ചു

Published on 23 October, 2022
പോൾ  സി. മത്തായിക്ക്  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി  ഫോമാ ജനറൽ ബോഡിയിൽ ആദരിച്ചു

ന്യു ജേഴ്‌സി: ഫോമായുടെ മുതിർന്ന നേതാവ് പോൾ  സി. മത്തായിയേയും ഭാര്യ ജോവാന്‍ ലൂയിസെ ഹേബര്‍മാനെയും അധികാര കൈമാറ്റത്തിനായി നടന്ന ജനറൽ ബോഡിയിൽ ആജീവനാന്ത  സേവനത്തിനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി   ആദരിച്ചു.

മുഖ്യാതിഥിയായി എത്തിയ ചിക്കാഗോ സീറോ മെമ്പർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്  പോൽ സി മത്തായിയെ പൊന്നാട അണിയിച്ചു. 

ഫൊക്കാനയുടെയും അതിനു ശേഷം ഫോമായുടെയും സജീവ അംഗങ്ങളാണ് ഇരുവരുമെന്നു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അനിയൻ ജോര്ജും പ്രസിഡന്റ് ഡോ. ജേക്കബ് തോമസും ചൂണ്ടിക്കാട്ടി.    

അമേരിക്കയില്‍ സംഘടനകള്‍ക്ക് തുടക്കമിട്ട ആദുകാല നേതാക്കളിലൊരാളാണ്. അവിഭക്ത ഫൊക്കാനയിലും പിന്നീട് ഫോമയുടെ തുടക്കം മുതലും സജീവ പ്രവര്‍ത്തനങ്ങൾ  കാഴ്ച വച്ചു. ഫോമാ ജൂഡിഷ്യല്‍ കൗണ്‍സില്‍ അംഗമായി നാലു വര്‍ഷവും ചെയര്‍ ആയി നാലു വര്‍ഷവും പ്രവര്‍ത്തിച്ചു. നാഷനല്‍ കമ്മിറ്റി അംഗവുമായിരുന്നു. സംഘടനയില്‍ അസ്വാരസ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴി നല്കാതെ സൗഹ്രുദപൂര്‍ണമായ പ്രവര്‍ത്തനത്തിനു ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍ എന്ന നിലയില്‍ മികച്ച സേവനമാണു കാഴ്ച വച്ചത്.

കുറുപ്പും പടി സ്വദേശിയായ പോള്‍ ചിറക്കല്‍ മത്തായി (മത്തായിക്കുട്ടി) 1966-ല്‍ ആണു അമേരിക്കയിലെത്തിയത്. 1971-ല്‍ എം.ബി.എ ബിരുദമെടുത്ത ശേഷം ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ 1976 വരെ ബജറ്റ് ഡയറക്ടറും സ്റ്റുഡന്റ് ഡീനുമായി. പിന്നീട് മോബില്‍ കോര്‍പറേഷനില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റായി.

അതിനു ശേഷം സ്വന്തമായി ബിസിനസ് രംഗത്തെക്കു പ്രവേശിച്ചു. ന്യു ജെഴ്‌സിയിലെ ബി. ആന്‍ഡ് ഡബ്ലിയു മോട്ടോഴ്‌സ്, ഫിലഡല്ഫിയയില്‍ വിംഗ്‌സ് ടു ഗോ, സോഫ്‌ട്വെയര്‍ ഡിസൈന്‍ കമ്പനി, മ്യൂസ് ടെക്‌നോളജി തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ബന്‍സലെമിലെ (പെന്‍സില്വേനിയ) സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗമാണ്. 5 വര്‍ഷം സെക്രട്ടറി ആയിരുന്നു. പിന്നീട്  ട്രസ്റ്റി ബോര്‍ഡംഗം.

കല, ഫിലഡല്ഫിയ, സൗത്ത് ജെഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ് എന്നിവയുടെ സ്ഥാപകാംഗമാണ് . 

ചാരിറ്റി രംഗത്തു സജീവമാണ് . ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു.

പത്‌നി അമേരിക്കക്കാരിയായ ജോവാന്‍ ലൂയിസെ ഹേബര്‍മാനും  ഫോമാ അംഗമാണ്. എല്ലാ കണ്വന്‍ഷനിലും ഇരുവരും എത്തുന്നു.  കോവിഡ്  ഭീതി മൂലം കാൻകുൻ കൺവൻഷനു മാത്രം എത്തിയില്ല. അതിൽ ഖേദമുണ്ട്. 

അവര്‍ 1971-ല്‍ വിവാഹിതരായി. മൂത്ത പുത്രന്‍ സ്റ്റീഫന്‍ മത്തായിയും ഭാര്യ മെരഡിത്തും ഡോക്ടര്‍മാര്‍. പുത്രി ക്രിസ്റ്റീന മത്തായി ചെറി ഹില്‍ സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ അധ്യാപിക. ഭര്‍ത്താവ് സോണ്‍ സൈക്കോളജിസ്റ്റ്.

ന്യു ജെഴ്‌സി ചെറി ഹില്ലില്‍  അറ നൂറ്റാണ്ടായി  കുടുംബ സമേതം താമസിക്കുന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക