Image

പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  

Published on 23 October, 2022
പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  

എഡിസൺ, ന്യു ജേഴ്‌സി: സൈനികൻ എന്ന നിലയിൽ ഇന്ത്യയെയും അമേരിക്കയെയും എങ്ങനെ വിശ്വസ്തതയോടും സത്യസന്ധമായും സേവിച്ചുവോ അതെ പോലെ അച്ചടക്കത്തിലും ജനങ്ങളുമായുള്ള നല്ല ബന്ധത്തിലും ഫോമയെ സേവിക്കുമെന്ന് ഉറപ്പു നൽകിക്കൊണ്ട് ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റായി സ്ഥാനമേറ്റു.  ഫോമായെ  അടുത്ത തലത്തിലേക്കുയർത്തുന്ന പദ്ധതികൾക്കായി അർപ്പണബോധത്തോടെ മുന്നേറുമെന്ന് സെക്രട്ടറി സ്ഥാനമേറ്റ ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,  വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവരും വ്യക്തമാക്കി.

പ്രവാസ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവൻഷനും കോവിഡ്  കാലത്തെ സാർത്ഥകമായ പ്രവർത്തനങ്ങൾക്കും  സാരഥ്യമേകിയ   പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ , ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഏറ്റുവാങ്ങിയാണ്  പുതിയ സാരഥികൾക്ക് അധികവും കൈമാറിയത്. 

രണ്ട് വർഷത്തെ പ്രവർത്തനങ്ങളിൽ അവർ സംതൃപ്തി പ്രകടിപ്പിക്കയും അംഗങ്ങൾ നൽകിയ നിർലോപമായ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു 

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അനിയൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും 12  റീജിയനുകളിൽ നിന്നും വന്ന പ്രതിനിധികൾ പങ്കെടുത്തത് ഫോമായുടെ ജനപ്രീതിയും പ്രസക്തിയും വ്യക്തമാക്കി.   

സെക്രട്ടറി ഉണ്ണികൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ തോമസ് ടി. ഉമ്മൻ അവതരിപ്പിച്ച കണക്കുകളും  യോഗം അംഗീകരിച്ചു. മിച്ചം ബാക്കി വച്ച്  ഒരു മില്യണിലേറെ തുകയുടെ ഓഡിറ്റഡ്  കണക്കാണ് ട്രഷറർ തോമസ് ടി. ഉമ്മൻ  അവതരിപ്പിച്ചത്.

ജനറൽ ബോഡിക്കു ശേഷം പുതിയ  നാഷണൽ  കമ്മിറ്റി ചേരുകയും പ്രവർത്തന രൂപരേഖ സെക്രട്ടറി ഓജസ് ജോൺ  അവതരിപ്പിക്കുകയും ചെയ്തു.

ഏതാനും സുപ്രധാന നിയമനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  സംഘടനയുടെ പി. ആർ. ഓ ആയി ന്യു ജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ മാധ്യമ  പ്രവർത്തകൻ  ജോസഫ് ഇടിക്കുളയെ പ്രഖ്യാപിച്ചു. വനിതാ ഫോറം ചെയർ ആയി കാലിഫോർണിയയിൽ നിന്നുള്ള സുജ ഔസോയെയും നിയമിച്ചു. വനിതാ പ്രതിനിധികളായി ആറു പേർ  വേണ്ടിടത്ത്   അഞ്ചു പേർ  മാത്രമുള്ളതിനാൽ ന്യു യോർക്ക് റോക്ക് ലാൻഡിൽ നിന്നുള്ള ടീന ആശിഷിനെ ആ ഒഴിവിലേക്ക് നിയമിച്ചു.

ടെക്‌സാസിൽ നിന്നുള്ള തോമസ് ഒലിയൻകുന്നേലിനെ കേരള കണ്വൻഷൻ  ചെയർ ആയും നിയമിച്ചു. ഇതിനു പുറമെ  യുവജന ഭാരവാഹികളെയും നിയമിച്ചിട്ടുണ്ട്. കൂടുതൽ അംഗ  സംഖ്യയുള്ള റീജിയനുകൾക്ക് (കാലിഫോർണിയ, ഫ്ലോറിഡ) കൂടുതൽ നാഷണൽ കമ്മിറ്റി അംഗങ്ങളെ അനുവദിക്കുന്നതിനാൽ ചിലരെ അവിടെ നിന്ന് നാഷണൽ കമ്മിറ്റിയിലേക്കും നോമിനേറ്റ് ചെയ്തു.

ജോസഫ് ഇടിക്കുള

ഭേദഗതികൾ ഉൾപ്പെടുത്തി അപ്പ്ഡേറ്റ് ചെയ്ത പുതിയ ഭരണഘടനയുടെ കോപ്പി ഭരണഘടനാ കമ്മിറ്റി അംഗം സജി എബ്രഹാം ഭാരവാഹികൾക്ക്  കൈമാറി. അടുത്ത മാസം ഒന്ന് മുതൽ അത് പ്രാബല്യത്തിൽവരും. (വിശദമായ റിപ്പോർട്ട് പിന്നാലെ)

സുജ ഔസോ

ടീന ആശിഷ് 

 

പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  പ്രതീക്ഷകൾ നൽകി ഡോ. ജേക്കബ് തോമസ്  ടീം സ്ഥാനമേറ്റു; അനിയൻ ജോർജ് ടീമിന്  പ്രശംസയുടെ പൂച്ചെണ്ടുകൾ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക