
ആയിരത്തി നാനൂറില്പരം വർഷങ്ങളായി കൂട്ടിലിട്ട തത്തകളെപ്പോലെ വളർത്തപ്പെട്ടിരുന്ന മുസ്‌ലിം വനിതകളിൽനിന്ന് അവരുടെ നിശബ്ദ നെടുവീർപ്പുകൾ പോലും പുറത്ത് വരാനാകാത്ത തരത്തിൽ അതി ശക്തമായ മത നിയമവേലിക്കെട്ടുകൾക്ക് ഉള്ളിലായിരുന്നു അവരിൽ ബഹു ഭൂരിപക്ഷത്തിന്റെയും ജീവിതം. ഇത്രയ്ക്ക് ക്രൂരമല്ലെങ്കിലുംആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അജ്ഞാത വേലിക്കെട്ടുകൾ തീർത്തു കൊണ്ട് ഹിന്ദു - ക്രിസ്ത്യൻപുരുഷ കേസരികളും തങ്ങളുടെ സ്ത്രീകളെ തനിക്കു മാത്രമായി വളർത്തപ്പെടുന്ന കറവപ്പശുക്കളായി മാത്രമാണ്പരിഗണിച്ചിരുന്നത് എന്ന ചരിത്രത്തിന്റെ സത്യം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളിൽപ്പോലുംകുറെയെങ്കിലും നില നിൽക്കുന്നുണ്ട്.
ലോക മുസ്ലിം ഭരണാധികാരികളിൽ ഏറ്റവും തീവ്രമായി മത നിയമങ്ങൾ അടിച്ചേൽപ്പികുന്നത് അഫ്‌ഗാനിലെതാലിബാൻ പോലുമല്ല, ഇറാനിലെ അയത്തൊള്ള ഖുമൈനിയാണ് എന്നുള്ളതിന് തെളിവായി നിൽക്കുന്നു സ്വന്തംരാജ്യത്തു നിന്നും ഒളിച്ചോടി വാർദ്ധക്യത്തിന്റെ വല്ലായ്മകളുമായി അന്യ ദേശത്തു ജീവിക്കുന്ന സൽമാൻറുഷ്ദിയുടെ നെഞ്ചിലും കഴുത്തിലും നിന്ന് സമീപ കാലത്തു പോലും ചീറിത്തെറിച്ചൊഴുകിയ ചോരപ്പാടുകൾ !
( * ആടുമാടുകളുടെ കച്ചവടം പോലെ നിക്കാഹ് നടക്കുകയും, അനിയന്ത്രിതമായി പിറന്നു വീഴുന്ന അടുത്തതലമുറകൾ വിശന്നു പൊരിയുമ്പോൾ രണ്ടു കഷ്ണം റൊട്ടിയും, ഒരു കപ്പു പാലും സൗജന്യമായി കിട്ടുന്ന മതപാഠശാലകളിൽ എത്തിപ്പെട്ട്, അവിടെ നിന്ന് മതം പഠിച്ച് കാഫറിനെ കൊല്ലൻ കച്ച കെട്ടിയിറങ്ങുകയും ചെയ്യുന്നഅഫ്ഗാൻ ഗോത്രങ്ങളിൽ നിന്ന് ആ നാടിനെ രക്ഷിച്ചെടുക്കാൻ അരയും, തലയും മുറുക്കി രംഗത്തിറങ്ങിയഅമേരിക്കക്കു പോലും സാധിച്ചില്ല എന്ന ചരിത്ര സത്യം നില നിൽക്കുമ്പോൾ അഫ്ഗാൻ തലസ്ഥാനമായകാബൂളിൽ പോലും വലിച്ചെറിയപ്പെട്ട ശിരോ വസ്ത്രങ്ങൾ അഗ്നിക്കിരയായത് അറിയുമ്പോൾ കാലഘട്ടങ്ങളെപുളകിതമാക്കുന്ന കുളമ്പടികൾ നാം കേൾക്കാതെ പോകരുത്.)
അനശ്വരനായ പേർഷ്യൻ പ്രേമ ഗായകൻ ഒമർ ഖയാമിന്റെ പ്രണയാതുര സ്മരണകളിൽ ഒരിക്കൽ കോരിത്തരിച്ചുനിന്ന ഇറാൻ തെരുവീഥികളിൽ ഇന്ന് മനുഷ്യ രക്തം പരന്നൊഴുകുകയാണ്. അതും എവിടേയും ജനസംഖ്യയിൽപകുതി വരുന്ന സ്ത്രീ സമൂഹത്തിന്റെ സമഗ്രമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കർമ്മ സമരത്തിൽലോകത്തിലാദ്യമായി സ്ത്രീകൾ മാത്രം ചിന്തിയ ചോരപ്പുഴകൾ !
ഇരുപത്തി രണ്ടു കാരിയായ ഒരു ഇറാനിയൻ പെൺകുട്ടി മുസ്ലിം നിയമ പ്രകാരമുള്ള ശിരോവസ്ത്രംഅണിഞ്ഞിരുന്നുവെങ്കിലും അവളുടെ സമൃദ്ധമായ തലമുടിയുടെ കുറച്ചു ഭാഗങ്ങൾ പുറത്തു കണ്ടു പോയി എന്നകുറ്റത്തിന് മത പോലീസ് അവളെ തലക്കടിച്ചു കൊലപ്പെടുത്തിയിടത്തു നിന്നാണ് ചരിത്രത്തിന്റെ താളബോധത്തെ തകിടം മറിച്ച ഈ വിപ്ലവത്തിന്റെ ആദ്യ തീപ്പൊരികകൾ വീണു പടർന്നത്.
നാനൂറ്റി എൺപതിലധികം പെൺകുട്ടികൾ മത തെമ്മാടികളുടെ ക്രൂരതയിൽ ഇതിനകം ആത്മ ബലി അർപ്പിച്ചുകഴിഞ്ഞു. ഇരുപത്തി ഏഴു വയസ്സിൽ താഴെയുള്ള യവ്വനത്തിടമ്പുകളാണ് മഹാ ഭൂരിപക്ഷവും. സ്‌കൂൾ - കോളേജ്തലം മുതൽ എല്ലാ ജീവിത വേദികളിലും നിന്നുള്ള പെൺ യുവത്വം ഇന്ന് തെരുവിലാണ്.
മത ഭരണ കൂടം തങ്ങളുടെ തലവഴി ചാർത്തിച്ച ആചാര അടിമത്തത്തിന്റ ശിരോവസ്ത്രം പരസ്യമായിഊരിയെറിഞ്ഞു അഗ്നിക്കിരയാക്കിക്കൊണ്ടാണ് അവർ പ്രതികരിക്കുന്നത്. തങ്ങൾ എന്ത് ധരിക്കണം എന്ന്തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണ് എന്ന് അവർ ആക്രോശിക്കുമ്പോൾ അത്ലോകത്താകമാനമുള്ള സ്ത്രീ ജനങ്ങളുടെ മാത്രമല്ലാ, ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും ഉഴവ്നുകങ്ങൾക്കടിയിൽ സ്വന്തം കഴുത്തുകൾ പിണച്ചു കൊടുക്കേണ്ടി വരുന്ന മനുഷ്യ രാശിയുടെ തന്നെ വിലാപഗാനമാണ്.. ഇറാനിലെ എഴുപതിലധികം നഗരങ്ങളിലേക്ക് അവരുടെ വിപ്ലവ വീര്യം ആഞ്ഞടിക്കുന്നു. അവരുടെഅമ്മമാർ തങ്ങൾക്കു ലഭിക്കാതെ പോയ ഈ മനുഷ്യാവകാശം തങ്ങളുടെ മക്കൾക്കെങ്കിലും അനുഭവേദ്യമാകട്ടെഎന്ന അകത്തെ ആശംസകളുമായി അവർക്ക് നിശബ്ദ പിന്തുണ നൽകുന്നു.
ലോകത്താകമാനമുള്ള മനുഷ്യ സ്നേഹികൾ ഇറാനിയൻ പെൺ യുവത്വത്തിന്റെ ഈ ധർമ്മ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും, ഹിന്ദുത്വ അജണ്ടയുടെ ഇല്ലാക്കഴുതപ്പുറത്ത് എഴുന്നള്ളത്ത് നടത്തുന്നഇന്ത്യൻ കടൽക്കിഴവന്മാരും, അവരുടെ ആസനം താങ്ങി അർഹിക്കാത്ത അപ്പം ഞണ്ണി ഉറക്കെയുറക്കെകുരക്കുന്ന സാംസ്കാരിക നായക ( ൻ, ൾ ) മാരും വായിൽ ആചാരങ്ങളുടെ അടിമപ്പഴം തിരുകി നിശ്ശബ്ദരാണ്.
ചതുർ വർണ്ണ സംവിധാനത്തിന്റെ തണലിൽ സാമൂഹ്യ സമ്പത്തും, തരളിത സുഭഗ പെൺ ശരീരങ്ങളുംഅടിച്ചെടുത്ത് ആസ്വദിച്ച സാക്ഷാൽ തമ്പുരാക്കന്മാരെയും, അതിനായി അവർ ആവിഷ്‌ക്കരിച്ച അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ആചാരങ്ങളെയും രാജാറാം മോഹൻറായ് മുതലുള്ള സാമൂഹ്യപരിഷ്ക്കർത്താക്കൾ പടിയടച്ച് പിന്ധം വച്ചുവെങ്കിലും, അന്ന് മുതലുള്ള ആചാരങ്ങളുടെ അവശേഷിപ്പുകളുടെഅളിഞ്ഞ പ്രേതങ്ങളും പേറിയിട്ടാണ് അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടാൻ ആധുനിക ഇന്ത്യ ഇന്നുംഇഴഞ്ഞു കൊണ്ടിരിക്കുന്നത് എന്നതല്ലേ സത്യം?
മനുഷ്യൻ എന്ത് കഴിക്കണമെന്നും, എന്ത് ഉടുക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം പോലുംതട്ടിപ്പറിക്കുന്ന ഇന്ത്യയിലെ ഭരണ കൂടങ്ങൾക്ക് ഈ വിഷയത്തിൽ എങ്ങിനെ നട്ടെല്ല് നിവർത്തി നിന്ന്പ്രതികരിക്കാനാവും എന്നാണ് എന്റെ വിനീതമായ ചോദ്യം, ഏതൊരുവന്റെയും ഏതൊരു പ്രവർത്തിയും അപരന്റെഅവകാശങ്ങളെ ആക്രമിക്കുന്നില്ലെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടു കൂടെ എന്നതാണ് അവകാശബോധത്തഘോടെ അടിമത്തം വലിച്ചെറിഞ്ഞ് ആഗോള മനുഷ്യ വർഗ്ഗത്തിന് വേണ്ടി ഇറാനിയൻ യുവത ഇസ്‌ലാംമത യാഥാസ്ഥിക ഭരണ കൂടങ്ങൾക്കെതിരെ ആവേശത്തോടെ അലറി ചോദിച്ചു കൊണ്ടിരിക്കുന്നതും, അതിനായിതങ്ങളുടെ വിലപ്പെട്ട ജീവിതവും, ജീവനും വിശ്വ മാനവികതയുടെ വിശാല സാധ്യതകൾ സ്വപ്നം കണ്ടു കൊണ്ട് ഇറാനിയൻ തെരുവുകളിൽ ഒഴുകുന്ന ചോരപ്പുഴകളിൽ വലിച്ചെറിയുന്നതും.
ജനാധിപത്യം, സ്ഥിതിസമത്വം മുതലായ ക്ളീഷേ പദങ്ങൾ നിരന്തരം ഉരുവിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യൻസമൂഹത്തിൽ അധികാരത്തിൽ പങ്കു കൃഷിക്കാരായ മതമേധാവികൾക്ക് സ്ത്രീ സമൂഹത്തെ തുല്യ പദവി നൽകിആദരിക്കുവാൻ ഇന്നും സാധിക്കുന്നില്ല. “ ന:സ്‌ത്രീ സ്വാതന്ത്ര്യമർഹതി “ എന്ന മനുസ്മൃതി മനസ്സിൽസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ പുരുഷന്മാർ. ‘ അപ്പനെയും, അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരും ‘ എന്ന്പ്രഖ്യാപിക്കുന്ന കർത്താവിന്റെ മണവാളന്മാരാകട്ടെ ഇങ്ങനെ പറ്റിച്ചേരണമെങ്കിൽ കിലോ കണക്കിന് മഞ്ഞ മണ്ണും, മേലനങ്ങാതെ ജീവിക്കുന്നതിനുള്ള കറ തീർന്ന ജോര്ജുകുട്ടിയുടെ കെട്ടുകളും മുൻകൂർ കൈക്കലാക്കിയിട്ടേതന്റെ നമ്പർപ്ളേറ്റ് പെണ്ണിന്റെ കഴുത്തിൽ കെട്ടിത്തൂക്കുകയുള്ളു. ഈ നമ്പർ പ്ളേറ്റ് കെട്ടിത്തൂക്കുന്നതിന് മുൻപ്ക്ഷേത്രത്തിലെ പൂജാരിയോ, പള്ളിയിലെ കത്തനാരോ പൂജിച്ചിരിക്കണം എന്ന് നിയമമുണ്ട്. ഈ പൂജയ്ക്കാകട്ടെകനത്ത കൈമടക്കിന്റെ കാണാച്ചരട് അടിയിലുണ്ടാവും താനും.
ഈ നമ്പർ പ്ളേറ്റ് ഏറ്റു വാങ്ങിയാലാകട്ടെ ‘ സർവ തന്ത്ര സ്വതന്ത്രനായ മനുഷ്യൻ ‘ എന്ന അടിസ്ഥാന അവകാശംസ്വാഹ. ‘ ഈ വണ്ടി ഇറക്കത്തിൽ ഇട്ടിയവരായുടെ വഹ, മറ്റാരും ഇത് തൊട്ടു പോകരുത് ‘ എന്നാണ് മതാധിഷ്ടിതസാമൂഹ്യ തമ്പുരാക്കന്മാരുടെ കാണാക്കൽപ്പന. സ്വന്തം ശരീരം എങ്ങിനെ ഉപയോഗിക്കണം എന്ന്തീരുമാനിക്കാനുള്ള അവകാശം അതേ ശരീരത്തിന്റെ ഉടമയ്ക്കാണ് എന്ന സുപ്രധാന വിധിന്യായം ഇന്ത്യയിലെസുപ്രീം കോടതി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ചെടുത്തതിന് ഉത്തരവാദികൾ താലി എന്ന ഈനമ്പർ പ്ളേറ്റ് മറ്റൊരു വ്യക്തിയുടെ കഴുത്തിൽ കെട്ടിത്തൂക്കി മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന കാലികകശ്മലന്മാർ മാത്രമാണ്.
വിവാഹം രണ്ട് സ്വതന്ത്ര വ്യക്തികൾ തമ്മിലുള്ള ഒരു മാനസിക കരാറാണ്. പരസ്പ്പര സ്നേഹത്തിലും, വിശ്വാസത്തിലുമാണ് ഈ കരാർ നടപ്പിലാവുന്നത്. വ്യക്തികളുടെ മനസും ശരീരരവും പരസ്പ്പരം അലിഞ്ഞ്ഒന്നായി നില നിൽക്കുന്ന ഒരവസ്ഥയിൽ മാത്രമേ വൈവാഹിക അവസ്ഥയുടെ പ്രായോഗിക പരിപാടികൾ സത്യസന്ധമായി നടപ്പിലാകുകയുള്ളു. ഇവിടെ മതത്തിനോ, രാഷ്ട്രീയത്തിനോ, സമൂഹത്തിനോ ഇടപെടലുകൾനടത്താൻ ആവാത്ത വിധം അത് ബന്ധപ്പെട്ട വ്യക്തികളുടെ സ്വകാര്യത ആയിരിക്കുന്നിടത്തോളം അവരെവെറുതെ വിടുക. അവരുടെ കരാർ അവർക്ക് തിരുത്തണമെങ്കിൽ മറ്റാരും അതിൽ കൈ കടത്തേണ്ടതില്ല.
ഈ തുല്യ വ്യക്തിത്വങ്ങളിൽ എന്തിനാണ് ഒരാളുടെ മേൽ മറ്റേയാളുടെ അടയാളമായി ഒരു ചാപ്പ ?കാട്ടിൽഅയക്കുന്ന കാലികളുടെ കഴുത്തിൽ കെട്ടുന്ന തട്ട പോലെ ഒരു താലി ? അത് പുരുഷൻ സ്ത്രീയുടെ മേൽനടത്തുന്ന അധിനിവേശത്തിന്റെ മത അടയാളമല്ലേ ? ഈ അടയാളം തന്നെയല്ലേ ഇറാനിയൻ വനിതകളുടെതലയിൽ മുസ്ളീം യാഥാസ്ഥികർ ചാർത്തിക്കൊടുത്തത് ? അത് വലിച്ചെറിഞ്ഞ് തീ കൊളുത്തിക്കൊണ്ടല്ലേഅവിടുത്തെ സാംസ്ക്കാരിക മുന്നേറ്റം ?
(കാല ഘട്ടങ്ങളുടെ കറുത്തിരുണ്ട ആകാശത്ത് അനിവാര്യമായി സംഭവിച്ച ആശയ വിസ്പോടനങ്ങളുടെ അഗ്നിച്ചീളുകളിൽ നിന്നാണ് മിക്ക മതങ്ങളും ഊർജ്ജം സ്വീകരിച്ചത് എന്നതിനാൽ, ഒരു സോഷ്യൽ ക്ലബ്ബ് എന്ന ഇലയിൽ മതത്തെ ഉൾക്കൊള്ളുന്നതിൽ തെറ്റില്ല എന്നാണു എന്റെ അഭിപ്രായം എന്തുകൊണ്ടെന്നാൽ, അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും അടിവേരുകൾ പറിച്ചെറിയാനായാൽ മനുഷാവസ്ഥയെ കൂടുതൽമെച്ചപ്പെടുത്തുന്നതിനുള്ള മാറ്റത്തിന്റെ കാറ്റ് വിതക്കുവാൻ പറ്റിയ ഇടം ലോകത്തിലെ ഏറ്റവും വലിയമനുഷ്യത്തവളങ്ങളായ മതങ്ങൾ തന്നെയാണ് എന്നത് കൊണ്ട് തന്നെ. )
ഈ മുന്നേറ്റത്തിന് ലോകത്താകമാനമുള്ള മനുഷ്യ സ്നേഹികൾ പിന്തുണ പ്രഖ്യാപിക്കുന്നത് മതാധിഷ്ഠിതമായിവനിതകളെ പാർശ്വവൽക്കരിക്കുന്ന ഒരു ദുരാചാരം വേരോടെ പറിച്ചെറിയുന്നതിനുള്ള ജീവന്മരണ പോരാട്ടത്തിൽഭാഗ ഭാക്കാവാനും, മനുഷ്യാവസ്ഥയെ മത തടവറകളിൽ നിന്ന് മോചിപ്പിക്കുന്നതിനും വേണ്ടിയാണ്.
എങ്കിൽ പുരുഷ മേധാവിത്വത്തിന്റെ നമ്പർ പ്ളേറ്റുകൾ മതങ്ങൾക്ക് വേണ്ടി സ്വന്തം കഴുത്തിൽ കെട്ടിത്തൂക്കിതലമുറ തലമുറയായി അടിമത്തം അനുഭവിക്കുന്ന ഇന്ത്യൻസ്‌ത്രീത്വം അത് പറിച്ചെറിഞ്ഞ് കൊണ്ട്മാനവികതയുടെ മുൻ നിര പോരാളികളായ ഇറാനിയൻ വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമോ ? ചാനൽചർച്ചകളിൽ പുളുവാ അടിക്കുന്ന ചുണ്ണാമ്പ് കൊച്ചമ്മമാരുടെ ശ്രദ്ധയിലേക്ക് ഈ വിഷയം അവതരിപ്പിക്കുകയും, സ്വന്തം ചോര കൊണ്ട് സ്ത്രീ സമത്വത്തിന്റെ വീര ഗാഥകൾ രചിക്കുന്ന ഇറാനിലെ പെൺ യുവത്വത്തിന്വിപ്ലവാഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്തു കൊള്ളുന്നു.
:അവലംബം : വിശ്രുത ഇറാനിയൻ ചലച്ചിത്രകാരൻ ‘ മൊഹ്‌സിൻ മഖ്‌മൽ ബഫ് ‘ ന്റെ കുറിപ്പുകൾ.
# Iranian State Faces Legitimacy Crisis In The Face Of Women’s Uprising