Image

അവളുടെ പേര് ( കവിത : നീത ജോസ് )

Published on 24 October, 2022
അവളുടെ പേര് ( കവിത : നീത ജോസ് )

ഉറക്കത്തിലേക്ക് പോകും മുൻപ് 
മൂളലായവളെന്റെ 
ഒരു ചെവിയിലൂടെ കയറി 
മറു ചെവിയിലൂടിറങ്ങിപ്പോയി.
രാത്രി മുഴുവനവളെ 
സ്വപ്നം കണ്ടുപേടിച്ചു .
പുലർച്ചയിലെപ്പോഴോ 
കടുത്ത തലവേദന തുടങ്ങി.
ഞാനവളുടെ വിളർത്ത 
മുഖമോർത്തെടുക്കാൻ
ശ്രമിക്കുന്ന നേരത്തെല്ലാം 
നെറ്റിയിലെ ഞരമ്പുകൾ 
തടിച്ചു , നീലച്ചു , വിറച്ചു .
കിടക്കയിൽ കുത്തിയിരുന്ന് 
പിച്ചും പേയും പറയുന്നതിനിടയിൽ 
അവളുടെ പേരോർമ്മ വന്നു .
നേരം നന്നായി വെളുത്ത നേരം 
മുടി വലിച്ചു പറിച്ച്
അവളെ വിളിച്ചു ഞാൻ 
കരഞ്ഞുറങ്ങിപ്പോയി.

NEETA JOSE   POEM  HER NAME

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക