Image

റീജിയണല്‍ കലാമേളകളുമായി യുക്മ ജൈത്രയാത്ര തുടരുന്നു

Published on 24 October, 2022
 റീജിയണല്‍ കലാമേളകളുമായി യുക്മ ജൈത്രയാത്ര തുടരുന്നു


ലണ്ടന്‍: നവംബര്‍ 5 ന് സംഘടിപ്പിച്ചിരിക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടന്നു വരുന്ന റീജിയണ്‍ കലാമേളകളുടെ ഭാഗമായി ഇന്ന് യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയന്‍ കലാമേളകള്‍ക്ക് വേദിയൊരുങ്ങും.

യുക്മയിലെ ഏറ്റവും വലിയ റീജിയന്‍ ആയ സൗത്ത് ഈസ്റ്റ് റീജിയന്‍ കലാമേള ഇന്ന് രാവിലെ 10ന് ക്രോയ്‌ഡോണിന് സമീപമുള്ള കൂള്‍സ്‌ഡോണ്‍ ഒയാസിസ് അക്കാഡമിയിലും സൗത്ത് വെസ്റ്റ് റീജിയന്‍ കലാമേള സാലിസ്ബറിയിലെ ദി ബര്‍ഗെറ്റ് സ്‌കൂളിലും നടക്കും. യുക്മ സൗത്ത് ഈസ്റ്റ് കലാമേള യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും.

 

റീജിയണ്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ട് അദ്ധ്യക്ഷത വഹിക്കും. യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാനചടങ്ങില്‍ യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് മുഖ്യാതിഥിയാകും.

യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കലാമേള രാവിലെ 9.30ന് യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാന ചടങ്ങില്‍ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും കലാമേളകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ ആയിരുന്നു നടത്തപ്പെട്ടിരുന്നത്. യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കുകയാണ് റീജിയണല്‍ കലാമേളകള്‍.

 

പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്‌കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടാണ് വേദികളിലെത്തുന്നത്. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയനിലെങ്ങും ആവേശമുണര്‍ത്തിയാണ് കലകളുടെ ഈ മാമാങ്കം ഇന്ന് നടക്കുന്നത്.

ഇത്തവണ സാധാരണപോലെ വിവിധങ്ങളായ സ്റ്റേജുകളില്‍ പരിപാടികള്‍ കാണുവാനും ആസ്വദിക്കുവാനും കഴിയുമെന്ന ആവേശത്തിലാണ് രണ്ട് റീജിയണുകളിലെയും അംഗ അസോസിയേഷനുകളും മെമ്പര്‍മാരുമെല്ലാം. ആവേശം ഒട്ടും ചോര്‍ന്നു പോകാതെ, കുറ്റമറ്റ രീതിയില്‍ കലാമേള നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയനുകളിലെ നേതൃത്വങ്ങള്‍.

യുക്മ സൗത്ത് ഈസ്റ്റ് കലാമേള സംഘാടക സമിതി :-
ചെയര്‍മാന്‍: സുരേന്ദ്രന്‍ ആരക്കോട്ട്
ജനറല്‍ കണ്‍വീനര്‍: ജിപ്സണ്‍ തോമസ്
ചീഫ് കോ-ഓര്‍ഡിനേറ്റര്‍: ജയപ്രകാശ് പണിക്കര്‍

ഫിനാന്‍സ് കമ്മിറ്റി:
* സനോജ് ജോസ് (SEEMA)
* ബേബിച്ചന്‍ തോമസ് (CKA)
* സാംസണ്‍ പോള്‍ (MCH)

രെജിസ്‌ട്രേഷന്‍ മാനേജ്മന്റ്:
* ഡെന്നിസ് വറീദ് (MAP)
* നിമ്മി റോഷ് (ASM)

 

 


* സ്റ്റാലിന്‍ പ്ലാവില (MARS)

ഓഫീസ് മാനേജ്മന്റ്:
* ആന്റണി എബ്രഹാം (WMA)
* ജെയ്‌സണ്‍ എബ്രഹാം മാത്യു (MAS)
* ബൈജു ശ്രീനിവാസ് (HMA)
* ജോണ്‍സണ്‍ മാത്യൂസ് (AMA)
* ജോസ് പ്രകാശ് (MARS)
* സജി സ്‌കറിയ (SEEMA)

സ്റ്റേജ് മാനേജ്മന്റ്:
* സജി ലോഹിദാസ് (KCWA)
* റെനോള്‍ഡ് മാനുവല്‍ (DMA)
* ക്ലാര പീറ്റര്‍ (BKAS)
* ടോമി തോമസ് മണ്‍വെറ്റോം (MAR)
* ഷാജി തോമസ് (HMA)
* സോണി കുര്യന്‍ (DKC)

അപ്പീല്‍സ് കമ്മിറ്റി:
* ഷാജി തോമസ് (DKC)
* മനോജ് പിള്ള (DKC)
* എബി സെബാസ്റ്റ്യന്‍ (DMA)
* വര്‍ഗീസ് ജോണ്‍ (WMA)
* സുരേന്ദ്രന്‍ ആരക്കോട്ട് (DMA)

സ്വാഗത സംഘം മെമ്പര്‍മാര്‍:
* ഡോ. ഹരീഷ് മേനോന്‍ (ASM)
* മാത്യു സി. പോള്‍ (MAP)
* ജോസ് ഫെര്‍ണാണ്ടസ് (BKAS)
* സജികുമാര്‍ ഗോപാലന്‍ (AMA)
* ബിജു പോത്താനിക്കാട് (HMA)
* അഫിജിത് മോഹന്‍ (GMCA)
* പോള്‍ ജെയിംസ് (GMAG)
* ശശികുമാര്‍ പിള്ള (WMCA)
* ആന്റണി തെക്കേപറമ്പില്‍ (MCH)
* ജോസഫ് വര്‍ഗീസ് (CKAH)
* ദിനു വര്‍ഗീസ് (BMA)
* ഫ്രഡ്ഡി തരകന്‍ (MAR)

സൗത്ത് ഈസ്റ്റ് കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക:-

സുരേന്ദ്രന്‍ ആരക്കോട്ട്: 07912 350679
ജിപ്സണ്‍ തോമസ്: 07453 288745
സനോജ് ജോസ്: 07772 455767

സൗത്ത് ഈസ്റ്റ് കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
Oasis Academy Coulsdon,
Homefield Road,
Old Coulsdon,
Surrey, CR5 1ES.

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ് ചെയര്‍മാനായുള്ള സംഘടകസമിതിയില്‍ എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി പ്രസിഡന്റ് ഷിബു ജോണ്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും സെക്രട്ടറി സുനില്‍ ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറായും ട്രഷറര്‍ രാജേഷ് രാജ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായും ദേശീയ എക്‌സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് അപ്പീല്‍ കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ച് വരുന്നു.

കമ്മിറ്റിയിലെ മറ്റു ചുമതലകള്‍ വഹിക്കുന്നവര്‍

ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍: ഉമ്മന്‍ ജോണ്‍
റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍: ജിജു യോവില്‍
റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍: എം.പി പദ്മരാജ്, ജോബി തോമസ്, റെജി തോമസ്,ഷിബു ജോണ്‍
ബാക്ക് ഓഫീസ്: ദേവലാല്‍, രാകേഷ്, ജെറിന്‍ ജേക്കബ്, റ്റിനോജ്
ഫെസിലിറ്റിസ് മാനേജ്മെന്റ്: ജോസ് കെ ആന്റണി, സ്റ്റാലിന്‍ സണ്ണി, നിനോ, പ്രശാന്ത്
പാര്‍ക്കിംഗ്: ജിനോ ജോസ്, റ്റിജി, ജിതിന്‍, ജയ്വിന്‍
അഡ്വെര്‍ടൈസിങ് കമ്മിറ്റി: സുജു ജോസഫ്, രാജേഷ് നടേപ്പിള്ളി

സ്റ്റേജ് മാനേജ്മെന്റ്: വര്‍ഗീസ് ചെറിയാന്‍, സില്‍വി ജോസ്, മേഴ്സി സജീഷ്, കുര്യന്‍, ഡിനു ഓലിക്കല്‍, സാബു ജോസഫ്, ജേക്കബ്.
സൗത്ത് വെസ്റ്റ് കലാമേള നടക്കുന്ന വേദിയുടെ വിലാസം:- The Bergate School, Salisbury Road, Ford in bridge, SP6 1E2


അലക്‌സ് വര്‍iഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക