Image

ജോസഫ് ഇടിക്കുള ഫോമായുടെ പി.ആർ.ഓ 

Published on 25 October, 2022
ജോസഫ് ഇടിക്കുള ഫോമായുടെ പി.ആർ.ഓ 

ന്യു ജേഴ്‌സി:  ഫോമായുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പി.ആർ.ഓ. ആയി  മാധ്യമ പ്രവർത്തകൻ  ജോസഫ് ഇടിക്കുളയെ പ്രഥമ നാഷണൽ കമ്മിറ്റി യോഗം തെരെഞ്ഞെടുത്തത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. 

മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും തന്റേതായ സംഭാവനകൾ നൽകുന്ന ഇടിക്കുള തുടക്കം മുതൽ ഫോമയുടെ സഹയാത്രികനാണ്. സംഗമം പുബ്ലിക്കേഷന്സിന്റെ അമരക്കാരിലൊരാളാണ്. ഫ്‌ളവേഴ്സ്‌ ടിവി യൂ എസ്‌ എ യുടെ ന്യൂ യോർക്ക് ന്യൂ ജേഴ്സി  റീജിനൽ മാനേജറുമാണ് 

അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച അസ്സോസിയേഷനുകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ (കാൻജ്‌ )ഇപ്പോഴത്തെ പ്രസിഡന്റ്‌ എന്ന നിലയിൽ  മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു. 

കെ എസ് യു വിലൂടെയും മലയാള മനോരമയുടെ നേതൃത്വത്തിൽ കേരളത്തിലെ  കുട്ടികൾക്ക് വേണ്ടി  പ്രവർത്തിക്കുന്ന ഏഷ്യയിലെ തന്നെ കുട്ടികളുടെ  ഏറ്റവും വലിയ സംഘടനയായ  ബാലജന സഖ്യത്തിലൂടെയുമാണ്  രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തേക്ക് ചുവടു വച്ചത്.

മാവേലിക്കര ഇടപ്പോൺ സ്വദേശി. 2005 ൽ അമേരിക്കയിലെത്തി. ഇലട്രോണിക്സിലും റേഡിയോളജിയിലും ബിരുദം 

ഭാര്യ റീന ജോസഫ്. മൂന്നു കുട്ടികൾ ഇമ്മാനുവേൽ,എമിലിൻ, ഈഥൻ

Join WhatsApp News
ഫോമൻ 2022-11-05 05:16:13
പന്തളത്തുകാർക്ക് ഫോമാ പി അർ ഓ പദവി പതിച്ച് നൽകിയേക്കുവാണോ എന്ന് തോന്നിപ്പോകും. പഴയ പന്തളത്തിൻ്റെ അയൽവാസിയെന്ന് കേൾക്കുന്നു .. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക