പാലക്കാട്: സംസ്ഥാനത്തെ അധ്യാപകരുടെ ശമ്പള പാക്കേജുമായി ബന്ധപ്പെട്ട
പരാതികള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന
മനസ്സാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞകാലത്തുണ്ടായ
അനിശ്ചിതാവസ്ഥയ്ക്ക് വരുംവര്‍ഷങ്ങളില്‍ പൂര്‍ണവിരാമം ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു.
കെ.പി.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സുകുമാരനുണ്ണി- വി പഴനി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ എം.എല്‍.എ.യും കെ.എ.പി.ടി.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു കെ. സുകുമാരനുണ്ണി മാസ്റ്റര്‍. വി
പഴനി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
എം.എല്‍.എ മാരായ സി.പി മുഹമ്മദ്, ഷാഫി പറമ്പില്‍, മുന്‍ എംപി ജി.എസ് വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.