Image

ഫോമാ സൺഷൈൻ റീജിയന്റെ സുവനീർ പ്രകാശനം ചെയ്‌തു 

Published on 26 October, 2022
ഫോമാ സൺഷൈൻ റീജിയന്റെ സുവനീർ പ്രകാശനം ചെയ്‌തു 

ന്യു ജേഴ്‌സി: ഫോമാ സൺഷൈൻ റീജിയന്റെ സുവനീർ  ദേശീയ ഭാരവാഹികൾ  സ്ഥാനമേറ്റ ചടങ്ങിൽ  പ്രകാശനം ചെയ്തു. സ്ഥാനമൊഴിഞ്ഞ  പ്രസിഡന്റ് അനിയൻ ജോർജ്, പുതിയ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന് കോപ്പി കൈമാറി.

സൺഷൈൻ റീജിയന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങളാണ് സുവനീറിൽ. കോവിഡ് കാലത്തു റീജിയൻ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും സുവനീറിലുണ്ട്. 

സൺഷൈൻ റീജിയൻ ആർ.പി.പി. വിത്സൻ  ഉഴത്തിൽ, നാഷണൽ കമ്മിറ്റിഅംഗം  ബിനുബ് ശ്രീധരൻ എന്നിവർ പ്രകാശന കർമ്മത്തിനു നേതൃത്വം നൽകി. റീജിയനുകൾ സുവനീർ പുറത്തിറക്കുന്നത് അപൂർ വമാണെന്നു ഇരുവരും ചൂണ്ടിക്കാട്ടി. മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയത് അടയാളപ്പെടുത്തേണ്ടത്ത് ആവശ്യമെന്ന ചിന്തയിൽ നിന്നാണ് സുവനീർ എന്ന ആശയം ഉടലെടുത്തത്. 

ഫോമാ സൺഷൈൻ റീജിയന്റെ സുവനീർ പ്രകാശനം ചെയ്‌തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക