Image

ബെന്നി സെബാസ്റ്റ്യന്റെ, 51,  അകാല നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

Published on 26 October, 2022
ബെന്നി സെബാസ്റ്റ്യന്റെ, 51,  അകാല നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

ലാസ് വെഗാസ് : ബെന്നി സെബാസ്റ്റ്യന്റെ (51) അകാല നിര്യാണത്തില്‍ ഫോമാ അനുശോചനം  രേഖപ്പെടുത്തി,. ഫോമയുടെ  പ്രവര്‍ത്തകനായിരുന്ന ബെന്നിയുടെ വേര്‍പാട് സംഘടനയ്ക്ക് ഏറെ  നഷ്ടമാണെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ ,ട്രഷറര്‍ ബിജു തോണിക്കടവില്‍,വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, വെസ്റ്റേണ്‍ റീജിയന്‍ ആര്‍.വി.പി. പ്രിന്‍സ് നെച്ചിക്കാട്ട്,  ജാസ്മിന്‍ പരോള്‍,ജോണ്‍സന്‍ ജോസഫ്, സജിത്ത് തൈവളപ്പില്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കുമ്പോള്‍ മുതല്‍ മുന്നില്‍ നിന്ന് നയിച്ച ബെന്നിയുടെ ആകസ്മിക വേര്‍പാടില്‍ ജോസഫ് ഔസോ, ഈശോ സാം ഉമ്മന്‍, ജോണ്‍ ജോര്‍ജ്,  രാജേഷ് മാത്യു,  ജെനു മാത്യു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

എരുമേലി ഉമിക്കുപ്പ തുണ്ടത്തികുന്നേല്‍ പരേതനായ ദേവസ്യാച്ചന്റെയും മറിയാമ്മയുടെയും മകന്‍ ബെന്നി സെബാസ്റ്റ്യന്‍. ഭാര്യ  ബീനാ തോമസ് അഞ്ചല്‍ മുട്ടത്തില്‍ കുടുംബാംഗമാണ്. 

സഹോദരങ്ങള്‍ : ജേക്കബ് ദേവസ്യ, എല്‍സമ്മ മാത്യു, തോമസ് ടി.ഡി, ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ (വിന്‍സെന്‍ഷ്യല്‍ സഭാംഗം), ജോസഫ് സെബാസ്റ്റ്യന്‍, മാത്യു ടി.ഡി.  

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും : ഒക്ടോബര്‍ 29 നു ശനിയാഴ്ച രാവിലെ 11:30 മുതല്‍ ലാസ് വേഗസ് സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ( 24- S Cholla Street, Henderson 89015) ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് മൃതദേഹം പാം മോര്‍ച്ചറിയില്‍ സംസ്‌കരിക്കുന്നതുമാണ് (Palm Mortuary, 7600, S Eastern Av enue, Las Vegas 89123)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക