Image

ആര്‍.കെ. രവിവര്‍മ്മ സാഹിത്യ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ മലയാളിക്ക്

Published on 27 October, 2022
 ആര്‍.കെ. രവിവര്‍മ്മ സാഹിത്യ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ മലയാളിക്ക്
തൃശൂര്‍: 2022 ലെ ആര്‍.കെ. രവിവര്‍മ്മ സാഹിത്യ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ മലയാളിയായ എ. വര്‍ഗീസ് പരവേലിലിന്റെ (എബി വര്‍ഗീസ്) 'എന്റെ കുറിപ്പുകള്‍' എന്ന കുറിപ്പുകളുടെ സമാഹരണത്തിന് ലഭിച്ചു. ന്ധഎന്റെ കുറിപ്പുകള്‍ന്ധ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പലപ്പോഴായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെറു കുറിപ്പുകള്‍ ക്രോഡീകരിച്ചാണ്. അദ്ദേഹം കുറിച്ചിട്ടിരുന്നു പോലെ എഴുത്തുകാരനും ചുറ്റുമുള്ള സമൂഹവും കുറച്ചു ഓര്‍മ്മകളും വായിച്ചു രുചിച്ച ചില നുറുങ്ങുകളും ജീവിതാനുഭവങ്ങളും ആത്മീയതയുടെ വൈരുധ്യങ്ങളും, സമൂഹ ചര്‍ച്ചകളിലെ ഏടുകളും ഒക്കെ അടങ്ങിയ ഈ ചെറുപുസ്തകം സമൂഹ ജീവിയായ മനുഷ്യന്റെ വിശാല ചിന്തയ്ക്കു ഒരു ജാലകമാകുമെന്ന് സുനിശ്ചയം പറയുവാന്‍ സാധിക്കുന്ന തക്കവണ്ണമുള്ള ഭാഷാലാളിത്യം ഈ പുസ്തകത്തില്‍ നിറഞ്ഞു കാണാം. ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍. കെ. രവിവര്‍മ്മ അനുസ്മരണവും സംസ്ഥാന - സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍ 15 ശനിയാഴ്ച പേരാന്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കേരള സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരന്‍ രാജഗോപാലന്‍ കാരപ്പറ്റയും പുരസ്‌കാര ജേതാക്കള പരിചയപ്പെടുത്തല്‍ ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂരും പുരസ്‌കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസും നിര്‍വഹിച്ചു. സാഹിത്യ വിഭാഗത്തില്‍ കെ. കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി. എന്‍. സന്തോഷ് കുമാര്‍ (ലേഖനം - അകം പൊരുള്‍), പൂജഗീത (കവിത - കൊത്തിവെച്ച ശിലകള്‍ക്കം പറയാനുണ്ട് ), ഈപ്പന്‍ പി. ജെ.( കവിതാ നിരൂപണം - സര്‍ഗ നൗകയില്‍ ഒരു സ്വപ്നാടനം), കെ.ടി. ത്രേസ്യ (യാത്രാവിവരണം - യൂറേപ്പ് ഒരു വിസ്മയം), ടി.ടി.സരോജിനി (നാടകം - സൈന), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവല്‍ - പെയ്‌തൊഴിയാത്ത പ്രണയമേഘം), ഡോ.വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവര്‍ത്തനം- ബംഗകഥാഗരിമ), സഹദേവന്‍ മൂലാട് എ .വര്‍ഗീസ് പരവേലിവേലിനു വേണ്ടി (എന്റെ കുറിപ്പുകള്‍ - കുറിപ്പുകള്‍ ) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കവി വസന്തകുമാര്‍ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖില്‍ വെള്ളിയൂര്‍, കെ.എം. ആചാരി, ശ്രീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക