Image

സുജ ഔസോ: ചാരിറ്റിയും സേവനവും ലക്ഷ്യമിടുന്ന വിമൻസ് ഫോറം ചെയർ

Published on 28 October, 2022
സുജ ഔസോ: ചാരിറ്റിയും സേവനവും ലക്ഷ്യമിടുന്ന വിമൻസ് ഫോറം ചെയർ

ഫോമയുടെ ഏറ്റവും മികച്ച വിഭാഗം  ഏതെന്ന് ചോദിച്ചാൽ വിമൻസ് ഫോറം എന്നാണു മുൻ പ്രസിഡന്റ് അനിയൻ ജോർജ് എപ്പോഴും പറഞ്ഞിരുന്നത്. പുരുഷന്മാരേക്കാൾ മുന്നിൽ സ്ത്രീകൾ കർമ്മ രംഗത്തു തിളങ്ങുന്നതാണ് മുൻ വർഷങ്ങളിൽ  കണ്ടത്. പ്രത്യേകിച്ച് ചാരിറ്റി രംഗത്ത്.

വിമൻസ് ഫോറത്തെ അടുത്ത തലത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വിമൻസ് ഫോറം ചെയർ ആയി തെരെഞ്ഞെടുക്കപ്പെട്ട സുജ ഔസോ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച വനിതയാണ്. ഫോമാ കൺവൻഷനിൽ നടന്ന ഏക വിവാഹത്തിലെ നായിക എന്ന നിലയിൽ ഫോമയിൽ ഏവർക്കും സുപരിചിത.

നിശബ്ധവുമായ ചാരിറ്റി പ്രവർത്തനങ്ങളാണ് അവരെ വ്യത്യസ്തയാക്കുന്നത്. ഫോമായുടെ  തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പ്രോജക്ട് പ്രഖ്യാപിച്ചയുടൻ അതിനു പതിനായിരം ഡോളർ നൽകാൻ അവർ സന്മനസ് കാട്ടി. ഫിലിപ്പ്  ചാമത്തിൽ ഫോമ  പ്രസിഡന്റായിരിക്കെ  കടപ്ര ഗ്രാമത്തിൽ രണ്ട് വീടുകൾ നൽകി. ഇതല്ലാതെ ആരും അറിയാതെ ചെയ്യുന്ന ഒട്ടേറെ കാരുണ്യ പ്രവർത്തികൾ അവരെ ശ്രദ്ധേയ  ആക്കുന്നു .

തുമ്പമൺ തയ്യിൽ കുടുംബാംഗമായ സുജ 1978-ൽ ആണ്  അമേരിക്കയിലെത്തുന്നത്. കാലിഫോർണിയയിൽ കൈസർ പെർമനന്റ് ഹോസ്പിറ്റലിൽ, 40  വർഷം  ജോലി ചെയ്തു. രണ്ട് മക്കൾ, ആൻഡ്രുവും മിറയായും.

വിമൻസ് ഫോറം ചെയർ എന്ന നിലയിൽ ചാരിറ്റി രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സുജ ഔസോ പറഞ്ഞു. ഏതൊക്കെ പ്രോജക്ടുകൾ ഏറ്റെടുക്കണമെന്ന് ഉടൻ തീരുമാനിക്കും. തന്നോടൊത്തു പ്രവർത്തിക്കാൻ ഏറ്റവും ഊർജസ്വലരായ  ആറ്  വനിതാ പ്രതിനിധികൾ ഉണ്ട്. അവരുമായി കൂടിയാലോചിച്ച് പുതിയ കാര്യങ്ങൾ തീരുമാനിക്കും.

VMASC, KALA, Oruma, IEMA എന്നിവയിൽ അംഗമായ സുജ ഔസോ യാത്രയും മറ്റുള്ളവരെ സഹായിക്കുന്നതുമാണ് ഏറ്റവും ആഹ്ലാദകരമായി  കാണുന്നത്.

2012-ൽ  കാര്‍ണിവല്‍ ഗ്ലോറി എന്ന  കപ്പലിൽ  ഫോമാ  കണ്‍വന്‍ഷൻ നടക്കുമ്പോഴാണ് സുജയും ഫോമായുടെ സ്ഥാപക നേതാക്കളിലൊരാളായ ജോസഫ് ഔസോയും വിവാഹിതരാകുന്നത്.   കൺവൻഷനിൽ ഒരു വിവാഹം  സംഘടനകളുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. ആ റെക്കോർഡിന് ഇനിയും മാറ്റമില്ല.

കപ്പല്‍ ക്യാപ്റ്റന്‍ ഇറ്റലിക്കാരനായ സാല്‍ വത്തോറെ റസാലെ കാര്‍മ്മികനായി. വിവാഹം നടത്താന്‍ ക്യാപ്ടനു നിയമാനുമതിയുണ്ട്. തീര്‍ത്തൂം റൊമാന്റിക് ആയ ഈ അന്തരീക്ഷത്തില്‍ ഇത്തരമൊരു മംഗള കര്‍മ്മം തികച്ചും ഉചിതമാണെന്നദ്ധേഹം പറഞ്ഞു.  

ദുഖത്തിലും സന്തോഷത്തിലും മരണം വരെ പിരിയാതെ സന്തോഷത്തോടെ ജീവിക്കാന്‍ ആശംസകളര്‍പ്പിച്ചവര്‍ പറഞ്ഞു.

വിവാഹത്തിന്റെ പത്താം വാർഷികം അവർ ഈയിടെ ആഘോഷിച്ചു. പത്തു വര്ഷം കടന്നു പോയി എന്ന് വിശ്വസിക്കാനാവുന്നില്ല എന്ന് ജോസഫ് ഔസോ കാൻ കുൻ  കൺവൻഷനിൽ വച്ച് പറയുകയും ചെയ്തു.

ഹോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ  ജോസഫ് ഔസോ ആദ്യ നാഷനൽ കമ്മിറ്റി അംഗവും 2010-2012 കാലയളവിൽ ട്രഷററും ആയിരുന്നു. ബൈലോ കമ്മിറ്റി ചെയർമാൻ ,അഡ്വൈസറി കമ്മിറ്റി  വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.  ഫോമ  ഹൗസിങ് പ്രോജക്ട് നാഷനൽ കോഓർഡിനേറ്ററായി  പ്രവർത്തിക്കുകയും നാൽപതോളം കുടുംബങ്ങൾക്ക്  വീട് വച്ച് നൽകുന്നതിന് മുൻ  ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ , ഇപ്പോഴത്തെ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും  ചെയ്തിട്ടുണ്ട്. 

# Fomaa womans forum chair sjua Quso

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക