HOTCAKEUSA

ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ 

Published on 28 October, 2022
ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ 

ന്യു ജേഴ്‌സി: അനിയൻ ജോർജ്-ഉണ്ണികൃഷ്ണൻ ടീം 2020 ൽ സ്ഥാനമേറ്റപ്പോൾ ട്രഷറർ തോമസ് ടി. ഉമ്മൻ ഒരു മില്യന്റെ ബജറ്റ്  അവതരിപ്പിച്ചത് കണ്ടപ്പോൾ പലരും നെറ്റി  ചുളിച്ചു. ഇത് ഒരിക്കലും നടക്കാത്ത  സ്വപ്നമെന്നാണ് പലരും പറഞ്ഞത്.

എന്നാൽ കാൻ കുൻ കൺ വൻഷനു മുൻപ് ബജറ്റ്  തുക ഒരു മില്യൻ കടന്നതായി തോമസ് ടി. ഉമ്മൻ  പറയുകയും ഓഡിറ്റർ പി.ടി. തോമസ് അത് ശരി വയ്ക്കുകയും ചെയ്‍തപ്പോൾ സന്ദേഹക്കാർ ഞെട്ടി.

അധികാര കൈമാറ്റ ചടങ്ങിൽ  യഥാർത്ഥ ബജറ്റ് അവതരിപ്പിച്ചപ്പോൾ  ഈ തുക പിന്നെയും ഉയർന്നു. ഒരു സംഖ്യ  മിച്ചവും  വന്നു. (ഇവിടെ ഒരു കാര്യം: ഫോമാ നോൺ-പ്രോഫിറ്റ്  സംഘടനയാണ്. ലാഭമുണ്ടാക്കുകയല്ല ലക്‌ഷ്യം. പ്രവർത്തിക്കുകയാണ്. നഷ്ടം വരാതെ പ്രവർത്തിക്കാനായാൽ തന്നെ അതൊരു വലിയ കാര്യമാണ്)

അധികാര കൈമാറ്റ വേദിയിൽ തന്നെ പുതിയ ട്രഷറർ ബിജു തോണിക്കടവിൽ  അവതരിപ്പിച്ച ഭാവി ബജറ്റ് രണ്ടര മില്യൻ ഡോളറിന്റെ വരവ് ചെലവാണ് ലക്ഷ്യമിടുന്നത്. കുറച്ചൊരു പേടിയോടെയാണ് താൻ ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ബിജു പറയുകയും ചെയ്തു. ഈ ബജറ്റ്  തുക കൂടുകയേ ഉള്ളുവെന്ന് പഴയ ട്രഷറർ തോമസ് ടി ഉമ്മൻ കരുതുന്നു. കാരണം കൺവൻഷൻ നടക്കുന്നത് ചെലവ് കൂടുതലുള്ള ന്യു യോർക്കിലാണ്.

ബിജു തോണിക്കടവിൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം ആകെ വരുമാനം : $ 2,458,600. ആകെ ചിലവ് :$ 2,453,300. 

തോണിക്കടവിൽ അവതരിപ്പിച്ച ബജറ്റ് കണക്ക് മാത്രമല്ല, മറിച്ച്  ഫോമാ അടുത്ത രണ്ട് വര്ഷം എന്ത് ചെയ്യാൻ പോകുന്നു എന്നതിന്റെ ഒരു രൂപരേഖ കൂടിയാണ്.  ഒട്ടേറെ നല്ല പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. 

ഡോ. ജേക്കബ് തോമസിന്റെ ടീമിൽ വിശ്വാസമർപ്പിച്ച് തങ്ങൾക്ക് വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിച്ചവരോട് ആദ്യമേ തന്നെ തോണിക്കടവിൽ  നന്ദി രേഖപ്പെടുത്തി.ഫോമായുടെ മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജിനു കീഴിൽ  ടി.ഉണ്ണികൃഷ്ണൻ, തോമസ് ടി.ഉമ്മൻ, പ്രദീപ് നായർ, ജോസ് മണക്കാട്ട് തുടങ്ങിയവർക്കൊപ്പം ജോയിന്റ് ട്രഷററായി പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും  കൂട്ടിച്ചേർത്തു. 

മുൻ ട്രഷറർ തോമസ് ടി.ഉമ്മനിൽ നിന്ന് സ്വായത്തമാക്കിയ പാഠങ്ങൾ ഡോ. ജേക്കബ് തോമസ്, ഓജസ് ജോൺ, സണ്ണി വള്ളിക്കളം, ഡോ. ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവർക്കൊപ്പമുള്ള വരുംകാല പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്ന പ്രത്യാശയും പുതിയ ട്രഷറർ പങ്കുവച്ചു. 

ഇലക്ഷന് മുൻപേ പ്രഖ്യാപിച്ചിരുന്ന കേരള ഹൗസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്  ബജറ്റിൽ   $ 500,000 വകയിരുത്തും. ന്യൂയോർക്കിൽ  കൺവെൻഷനു   $ 995,000 ചിലവ് പ്രതീക്ഷിക്കുന്നതായും തോണിക്കടവിൽ ബജറ്റിൽ സൂചിപ്പിച്ചു.

കേരള ബിസിനസ് മീറ്റ്, കേരള കൺവൻഷൻ, അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്, സമ്മർ ടു  കേരള പ്രോഗ്രാം , അമേരിക്കൻ - കനേഡിയൻ ബിസിനസ് ഡയറക്ടറി, കേരളത്തിൽ ലീഗൽ  സെൽ, മലയാളത്തിന് ഒരുപിടി ഡോളർ പദ്ധതി , അവയവദാന രജിസ്ട്രി, ടെക്നോളജി ഹബ്, ട്വിൻ സിറ്റി പാർട്ണർഷിപ് എന്നിങ്ങനെ നിരവധി പദ്ധതികൾ ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വനിതാ ഫോറത്തിന് 30,000 ഡോളർ അനുവദിച്ചിട്ടുണ്ട്. സീനിയർ സിറ്റിസൺസ് ഫോറത്തിനും പ്രത്യേകം തുക വകയിരുത്തും.

സ്കോളർഷിപ്, യൂത്ത് കൺവൻഷൻ, ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിവൽ  എന്നിങ്ങനെ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികൾക്കും ഇത്തവണത്തെ ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി 500,000 ഡോളർ വകയിരുത്തിയതിന് പുറമേ കേരള ഹൗസിങ് പ്രോജക്ടിനും കേരള മെഡിക്കൽ ക്യാമ്പിനും ഒരുലക്ഷം ഡോളറും നൽകാൻ ബജറ്റിൽ നിർദേശിക്കുന്നു. 

ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ ഫോമക്ക് രണ്ടര മില്യന്റെ ബജറ്റുമായി പുതിയ ട്രഷറർ ബിജു തോണിക്കടവിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക