Image

ഷൈനി ജോര്‍ജ് മെല്‍ബണില്‍ അന്തരിച്ചു

Published on 30 October, 2022
 ഷൈനി ജോര്‍ജ് മെല്‍ബണില്‍ അന്തരിച്ചു

 

മെല്‍ബണ്‍: മെല്‍ബണ്‍ സൗത്ത് ഈസ്റ്റില്‍ ലിന്‍ഡ് ഹേസ്റ്റില്‍ താമസിക്കുന്ന ഷൈനി ജോര്‍ജ് (52) വെള്ളിയാഴ്ച രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേല്‍ ജോര്‍ജിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സറിന്റെ ചികില്‍സയിലായിരുന്നു. പതിനാലു വര്‍ഷം മുന്‍പ് യു.കെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം.

മാല്‍വണ്‍ കബ്രീനി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു ഷൈനി ജോര്‍ജ്. അങ്കമാലി നെടുവന്നൂര്‍ കരുമത്തിയില്‍ പരേതരായ പൈലി, ത്രേസ്യാമ്മയുടെ മകളാണ് ഷൈനി. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.


മക്കള്‍ ഷെറിന്‍ ജോര്‍ജ്, ജെറിന്‍ ജോര്‍ജ് എന്നിവരാണ്.

ജോയി കരുമത്തി (യുഎസ്എ) , പാപ്പച്ചന്‍ കരുമത്തി (നെടുവന്നൂര്‍), വര്‍ഗ്ഗീസ് കരുമത്തി (യുഎസ്എ) , ബേബി കരുമത്തി (യുഎസ്എ), ജോണി കരുമത്തി (യുഎസ്എ ) എന്നിവര്‍ സഹോദരങ്ങളാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക