Image

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ തൈലം കൂദാശ നടന്നു

Published on 30 October, 2022
 മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ തൈലം കൂദാശ നടന്നു

മെല്‍ബണ്‍: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അനുഗ്രഹ കല്‍പനയിലൂടെ, ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് ഇടവകകളുടെ പാട്രിയാര്‍ക്കല്‍ വികാരിയായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നിരവധി വൈദികരുടെ സാന്നിധ്യത്തിലും മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് 2022 ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ, രോഗികളുടെ തൈലാഭിഷേകത്തിനും അതുപോലെതന്നെ മാമോദിസക്കും ആവശ്യമായിട്ടുള്ള വിശുദ്ധതൈലം കൂദാശ ചെയ്യപ്പെട്ടു.


പ്രഭാത പ്രാര്‍ഥനയും, വിശുദ്ധ തൈലം കൂദാശയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും എന്ന രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. ആദ്യമായിട്ടാണ് സുറിയാനി സഭയില്‍ കേരളത്തിന് വെളിയില്‍ ഒരു ദേവാലയം ഇത്തരം ചടങ്ങുകള്‍ക്ക് വേദി ആയിട്ടുള്ളത്. സഭ മുഴുവന്റെയും, അതിലെ അംഗങ്ങളുടെയും ആത്മീയ ജീവിതത്തെ പരിപുഷ്ടിപ്പെടുത്തി ചൈതന്യവര്‍ത്താക്കി തീര്‍ക്കുന്ന വിശുദ്ധ തൈലം കൂദാശ ചെയ്യപ്പെടുന്ന സന്ദര്‍ഭം സഭയുടെ അനുഭത്തില്‍ സുപ്രധാനമായ ഒന്നാണ്.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക