Image

സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്റര്‍ മെല്‍ബണ്‍ കൂദാശയും ഉദ്ഘാടനവും

Published on 30 October, 2022
 സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്റര്‍ മെല്‍ബണ്‍ കൂദാശയും ഉദ്ഘാടനവും

 

മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെന്റ്റ് ജോര്‍ജ് കമ്മ്യൂണിറ്റിസെന്ററിന്റെ കൂദാശയും ഉദ്ഘാടനവും നടത്തപ്പെട്ടു. ഓസ്‌ട്രേലിയ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരി പ്രവീണ്‍ കുരിയാക്കോസ് കശീശായുടേയും സഹവികാരി ഡോ. ഡെന്നീസ് കൊളശേരില്‍ കശീശായുടേയും, ഇടവകയിലേയും ഓസ്‌ട്രേലിയായിലെ മറ്റു ഇടവകകളിലേയും വൈദിക ശ്രേഷ്ടരുടേയും സഹകാര്‍മ്മികത്വത്തിലുംഒക്ടോബര്‍ 22 ശനിയാഴ്ച കമ്മ്യൂണിറ്റി സെന്ററിന്റെ കൂദാശ നിര്‍വഹിച്ചു.

23 ഞായറാഴ്ച രാവിലെ ദേവാലയത്തിലെ വിശുദ്ധകുര്‍ബാനയ്ക്കുശേഷം കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തപ്പെട്ടു. പള്ളിഅങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആബാലവൃദ്ധം ജനങ്ങളുടെസാന്നിധ്യത്തില്‍ ഹാളിലേക്കാനയിച്ചു. അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ് തിരുമനസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍Hon Lee Tarlamis , MP (South Eastern Metropolitan Region) യുടെ സാന്നിധ്യത്തില്‍ Hon. Meng Heang Tak, MP(District of Clarinda) സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയപ്രെതിനിധികളെ കൂടാതെ സുറിയാനി സഭയിലെ റവ. ഇഷ്‌കന്തര്‍ അപ്രേം, കോപ്റ്റിക് ഓര്‍ത്തഡോക്‌സ്സഭയിലെ റവ. ഫാ. ഡാനിയേല്‍ ഗബ്രിയേല്‍, വിക്ടോറിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചിനെന പ്രതിനിധീകരിച്ചു അശോക് ജേക്കബ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ഇടവകവികാരി പ്രവീണ്‍ കുരിയാക്കോസ് അച്ചന്‍ സ്വാഗത പ്രസംഗവും പള്ളി സെക്രട്ടറി സജിപോള്‍ നന്ദി പ്രകാശനവും അറിയിച്ചു. സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്റ്റര്‍ യാഥാര്‍ഥ്യമാക്കാന്‍ മികച്ച സേവനംകാഴ്ച വച്ചവരെ തദവസരത്തില്‍ ആദരിക്കുകയുമുണ്ടായി.


വിക്ടോറിയന്‍ ഗവണ്‍മെന്റ്റിന്റെ പ്രത്യേക ഗ്രാന്‍ഡും ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമവും കൂടിയാണ് ഇടവക ഈ സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇടവകാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ ഉപയോഗപ്രദമായ രീതിയില്‍ കൊമേഴ്‌സ്യല്‍ കിച്ചന്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് കമ്യൂണിറ്റി സെന്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക