Image

മാലാഖക്ക് ചെകുത്താന്റെ വക ഗുഡ്‌സര്‍ട്ടിഫിക്കറ്റ് (ലേഖനം: സാം നലമ്പള്ളില്‍)

Published on 31 October, 2022
മാലാഖക്ക് ചെകുത്താന്റെ വക ഗുഡ്‌സര്‍ട്ടിഫിക്കറ്റ് (ലേഖനം: സാം നലമ്പള്ളില്‍)

ഇന്‍ഡ്യ മഹത്തായ ജനാധിപത്യ രാഷ്ട്രമാണെന്നും അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കയാണന്നും ചേരിചേരാ നയത്തിലൂടെ എല്ലാരാജ്യങ്ങളുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണന്നും റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. അദ്ദേഹം പറഞ്ഞതില്‍ തെറ്റുണ്ടായിട്ടല്ല മേല്‍പറഞ്ഞതിനെല്ലാം വിപരീതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരുവ്യക്തി ഇപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ് പിച്ചംപേയും പറയുന്നതിലെ യുക്തി മനസിലാകാത്തതുകൊണ്ടാണ്. ഇന്‍ഡ്യ എല്ലാരാജ്യങ്ങളുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമല്ലെന്ന് ആരുംപറയില്ല. എന്നാല്‍ ഇപ്പോഴത്തെ റഷ്യയെപറ്റി ലോകരാജ്യങ്ങള്‍ക്ക് നല്ല അഭിപ്രായമല്ല ഉള്ളത്. ഉക്രേനില്‍ പുടിന്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ അപലപിക്കിന്ന യു എന്‍ പ്രമേയത്തെ അനുകൂലിച്ച് 143 രാജ്യങ്ങളാണ് വോട്ടുചെയ്തത്. ഇന്‍ഡ്യയും റഷ്യയുടെ ചങ്കായ ചൈനയും ഉള്‍പ്പെടെ ഇരുപത്തി അഞ്ചോളം രാജ്യങ്ങള്‍ നിഷ്പക്ഷത പാലിച്ചത് റഷ്യന്‍ നടപടിയെ അംഗീകരിക്കുന്നതായി പുടിന്‍ കരുതുന്നെങ്കില്‍ അദ്ദേഹം മഹാവിഢികളുടെ രാജാവാണ്. നാലോ അഞ്ചോ രാജ്യങ്ങളാണ് അയാളെ അനുകൂലിച്ചത്. അതും ചില തെമ്മാടി രാജ്യങ്ങള്‍ (Rogue countries). ലോകത്തില്‍ താന്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പുടിന്‍ ഇനിയും മനസിലാക്കിയിട്ടില്ല. ചെവിയും ബുദ്ധിയും അടച്ചുവച്ചിരിക്കുന്ന ഒരു വ്യക്തിക്കെങ്ങനെ മനസിലാകാന്‍?  അയാളുടെ മനസില്‍ യുദ്ധം നശീകരണം രക്തച്ചൊരിച്ചില്‍ എന്നീ ചിന്തകള്‍ മാത്രമേയുള്ളു.

ജനാധിപത്യത്തെപറ്റി പറയാന്‍ പുടിന് എന്ത് അര്‍ഘതയാണുള്ളത്? റഷ്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അവിടുത്തെ ജനങ്ങളെയും ലോകത്തെതന്നെയും വിഢികളാക്കുന്നതാണ്. പ്രസിഡണ്ടായിട്ടും പ്രധാനമന്ത്രിയായിട്ടും മാറിമാറി ഇദ്ദേഹം ഞാണിന്മേല്‍കളി കളിച്ചുകൊണ്ടിരിക്കയാണ്. ഓരോ ഇലക്ഷനിലും 90 ശതമാനംവരെയാണ് ഇയാള്‍ക്കകിട്ടുന്ന് വോട്ട്., ലോകത്ത് ഒരുരാജ്യത്തും നടക്കാത്ത മഹാത്ഭുതം. പിടിച്ചടക്കിയ ഉക്രേന്‍ പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ക്കാന്‍ നടന്ന ഹിതപരിശോധനപോലെ. അവിടെ 99 ശതമാനം ആളുകളാണ് റഷ്യയെ അനുകൂലിച്ചതെന്നാണ് ഇയാള്‍ പറയുന്നത്., എന്തൊരു മണ്ടനാണിയാള്‍. അറുപതോ എഴുപതോ എന്നുപറഞ്ഞിരുന്നെങ്കില്‍ കുറെപേരെങ്കിലും വിശ്വസിച്ചേനെ. യു എന്നില്‍  നിഷ്പക്ഷതപാലിച്ച ഇന്‍ഡ്യപോലും പുടിന്റെ അവകാശം വിശ്വസിച്ചിട്ടില്ല.

പുടിന്റെ യുദ്ധത്തോട് മനസാ എതിര്‍പ്പുണ്ടെങ്കിലും പുറമെപറയാന്‍ ഇന്‍ഡ്യക്കാകില്ല. ഇത് യുദ്ധത്തിനുള്ള കാലഘട്ടമല്ലെന്ന് മോദി പറഞ്ഞത് പുടിന് മനസിലായില്ല. ഇപ്പോള്‍ ഇന്‍ഡ്യയെ സുഹിപ്പിക്കാനാണ് നല്ലവാക്കുകള്‍ ഉച്ചരിക്കുന്നത്. ഇന്‍ഡ്യയുടെ നിഷ്പക്ഷത നല്ലാതാണന്ന് തോന്നുന്നില്ല. നാളെ ചൈനയോ പാകിസ്ഥാനോ ഇന്‍ഡ്യയെ ആക്രമിച്ചാല്‍ ലോകരാജ്യങ്ങളെല്ലാം നിഷ്പക്ഷത പാലിച്ചാല്‍ എന്താകും അവസ്ഥ?

ഇരപത്തൊന്നാം നൂറ്റാണ്ടിലും ജനങ്ങള്‍ക്ക് സ്വന്തംരാജ്യംവിട്ട് ഓടേണ്ടിവരുന്നത് കഷ്ടംതന്നെ. പുടിന്‍ യുദ്ധംതുടങ്ങിയപ്പോള്‍ ഉക്രേന്‍ജനത, സ്ത്രീകളും കുട്ടികളും വൃദ്ധരും, ജീവനുംകൊണ്ട് അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. അക്കൂട്ടത്തില്‍ നമ്മുടെ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. അവരുടെ ഭാവി എന്തായിതീരുമെന്ന് ആരറിഞ്ഞു.  പുടിന്‍ പട്ടാളം ശോഷിച്ചപ്പോള്‍ മൊബിലൈസേഷന്‍ (Draft പ്രഖ്യപിച്ചു. അപ്പോള്‍ റഷ്യയിലെ ചെറുപ്പക്കാര്‍ തുര്‍ക്കിയിലേക്കും ഫിന്‍ലണ്ടിലേക്കും ജോര്‍ജിയിലേക്കും കടന്നു. പുടിനുവേണ്ടി മരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് അവര്‍ പറഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കളാണ് സ്വന്തംനാട്ടില്‍നിന്ന് രക്ഷപെട്ടത്. ഇപ്പോള്‍ ഉക്രേന്‍ സൈന്യം ഖേര്‍സണ്‍ പിടിക്കാന്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അവിടുള്ളവര്‍ കൂടുംകുടുക്കയും എടുത്തുകൊണ്ട് റഷ്യയിലേക്ക് പോകുന്നു. ഇത്രയും ജനങ്ങളെ നരകയാതന അനുഭവിപ്പിക്കുന്നത് ഒരുമനുഷ്യന്റെ ഇല്ലാത്ത അഭിമാനംകാക്കാന്‍., എട്ടുമാസം യുദ്ധംചെയ്തിട്ടും ഒരു ചെറുരാജ്യത്തെ കീഴടക്കാന്‍ പറ്റാതെപോയ റഷ്യന്‍കരടിയുടെ അഭിമാനം 
പുടിനെ വീരപുരുഷനായി കരുതുന്നവര്‍ കേരളത്തില്‍ ധാരാളമുണ്ട്. അവരല്‍ചിലര്‍ അമേരിക്കയിലുമുണ്ട്..കവലചട്ടമ്പി വഴിയെപോകുന്ന സാധുക്കളെ അകാരണമായി മര്‍ദ്ദിക്കുമ്പോള്‍ കയ്യടിച്ച് അഭിനന്ദിക്കുന്ന ആളുകള്‍. അവനെ എതിര്‍ക്കാന്‍ വളരെക്കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളു. അമ്മയെ തല്ലിയാലും രണ്ടിപ്രായം എന്നുപറയുന്നത് വെറുതെയല്ല. കേരളത്തിലെ ചിലചാനലുകള്‍ (കൗമുദി) റഷ്യയെ ഇപ്പോഴും പുകഴ്തിക്കൊണ്ടിക്കുന്നത് കാണുമ്പോള്‍ ലജ്ഞാകരം എന്നല്ലാതെ മറ്റൊന്നും പറയാന്‍ തോന്നുന്നില്ല. 

സാം നലമ്പള്ളില്‍
samnilampallil@gmail.com.

# article by Sam Nilampallil

Join WhatsApp News
Abdul Punnayurkulam 2022-11-01 03:26:56
Those who support Russia, if those countries Russia attack then only they know. നാളെ ചൈനയോ പാകിസ്ഥാനോ ഇന്‍ഡ്യയെ ആക്രമിച്ചാല്‍ ലോകരാജ്യങ്ങളെല്ലാം നിഷ്പക്ഷത പാലിച്ചാല്‍ എന്താകും Situation...? Good one, Sam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക