മൂന്നു കടലുകൾ
ഉള്ളിൽ വറ്റിവരളുകയും
കവിതകൾ മരിക്കുകയും
കാപ്പി ഉപ്പു ചുവയ്ക്കുകയും
ചെയ്യുന്ന രാത്രിയിൽ
അവൾക്കു വേണ്ടി മാത്രം
കാട്ടിലൊരു കാറ്റു വീശുകയും
പെയ്യാത്ത മഴയുടെ
കരച്ചിലിനൊപ്പമത്
അയയിലെ എടുക്കാൻ മറന്ന
ഇഷ്ടിക നിറമുള്ള ഉടുപ്പിൽ
അവൾക്ക് ഉറങ്ങണമായിരുന്നു
കുടിച്ചു വച്ച കാപ്പിക്കപ്പിൽ
പിറ്റേന്ന് രാവിലെ
മണൽത്തരികൾ അടിഞ്ഞതു
കാണുമെന്നോർത്തോർത്ത്
വെറുതെ കിടന്നാൽ പോര,
അവൾക്ക് ഉറങ്ങണമായിരുന്നു
കറുത്ത സ്ഫടികക്കല്ലുവച്ച മാല,
ഒരു തുണിപ്പാവ , മൊട്ടുസൂചികൾ
ഒരു ചില്ലുപാത്രം നിറയെ
വറ്റിപ്പോയ മൂന്നു കടലുകളിലെ ഉപ്പ്
ഇതെല്ലാം ഒതുക്കി വച്ച്
പോതുണ്ടെങ്കിലും ചാകാത്ത
പഴയ മരത്തെയോർത്ത്
വല്ലാത്തൊരു രാത്രി
SHE WANTS TO SLEEP POEM NEETA JOSE