Image

ഹലോവിന്‍ കാഴ്ച്ചകള്‍! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 01 November, 2022
ഹലോവിന്‍ കാഴ്ച്ചകള്‍! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

ചെകുത്താന്‍ വിളയാടും നാട്
ദൈവത്തിന്‍ സ്വന്തം നാട്!
പുരുഷ വിളയാട്ടം മാറി
നാവിനുനീളം കൂടിയ
നാരികള്‍ യക്ഷികളായി
ചുറ്റിനടന്നു!

സരിതയും
സ്വപ്നയുമൊക്കെ
ഒരുക്കിയ വഴികളിലങ്ങനെ
നൂതനയക്ഷികള്‍
നിന്നുുവിളങ്ങി
കഷായം ഗ്രീഷ്മ,
സൈനയിഡുജോളി
എന്തിനുനരഭോജി
ലൈലാമരങ്ങനെ!

ഉഗ്രവിഷം ചീറ്റും
പെണ്‍ പാമ്പുകള്‍
പത്തിവടര്‍ത്തി ആടും
നമ്മുടെ നാടോ
ദൈവത്തിന്‍ നാട്?
ഹലോവിനു നൂതന നിറമേകും
നമ്മുടെ നാട്,
നശിച്ചു നാറാക്കല്ലായി
ചെകുത്താന്‍ കയറിയ നാട്!

ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി
മണികളടിച്ചുമാറ്റും ചെറ്റകള്‍!
തണുംചാരി നിന്നവരൊക്കെ
മാനംപോയി ചുറ്റിനടന്നു!

അടിമുടിയങ്ങനെ
തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും
നമ്മുടെ നാട് പിശാചിന്‍
നാടല്ലെന്നുണ്ടോ!!

എന്തിനു വെറുമൊരു
ആഘോഷ,ഹലൊവിന്
നമ്മുടെ നാട്ടില്‍
നിത്യഹലോവിന്‍
വിളയാട്ടമതങ്ങനെ!!

# hallovin ottamthullal by john ilamatha

 

Join WhatsApp News
Sudhir panikkaveetil 2022-11-01 16:51:40
എന്തിനാണ് ഒരു ഹാലോവീൻ ദിവസം നാട്ടിൽ എന്നും ഹാലോവീൻ കാഴ്ചകളല്ലേ എന്ന് കവി ചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്ന പദവി ഉടനെ നഷ്ടപെടുമായിരിക്കും സാത്താൻ ആഗ്രഹിക്കുന്നതൊക്കെ നടക്കുമല്ലോ. പാവം ദൈവം അങ്ങേരു മനുഷ്യരോട് നന്നാവാൻ ഉപദേശം പറഞ്ഞിരിക്കുന്നു. സാത്താൻ പ്രവർത്തിക്കുന്നു. പ്രവർത്തിക്കു ഫലം പ്രസംഗത്തിന് ഫലമില്ല. നല്ലൊരു ഫലിതരസ സന്ദേശം,.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക