Image

നമ്മുടെ കേരളം..(കവിത:നൈന മണ്ണഞ്ചേരി)

Published on 02 November, 2022
നമ്മുടെ കേരളം..(കവിത:നൈന മണ്ണഞ്ചേരി)

പുഴകളും പൂക്കളും വർണാഭ ചാർത്തുന്ന

സ്നേഹമായെന്നും മനുഷ്യർ വസിക്കുന്ന

നാടായിരുന്നെന്റെ നൻമ തൻ കേരളം

ആരാണ് കൊട്ടിയടച്ചതാ നൻമകൾ?

ചൊവ്വയിൽ വാസം തുടങ്ങും തിരക്കിലും

ആഭിചാരത്തിന്റെ വാതിൽക്കലാണ് നാം

ശാസ്ത്രവും ലോകവും വളരും കുതിപ്പിലും

മനുഷ്യരെ വെട്ടി നുറുക്കും തിരക്കിൽ നാം..


സ്നേഹത്തിനർത്ഥം പങ്കാളിയെക്കൊല്ലാൻ

കത്തിയെടുക്കലാണെന്നു ധരിച്ചു നാം

 കരുണയില്ലാതെ പ്രണയം വിഷം ചേർത്തു

പങ്കിലമാക്കി ഒടുക്കിക്കളഞ്ഞു നാം..


ഇന്നു പിറന്നാളിൻ ആഘോഷമാണെങ്ങും

ഗദ്ഗദമുള്ളിലൊതുക്കിയെൻ കേരളം..

ആ കണ്ണുനീർ  തുടക്കേണം പിറന്നാളിൻ

സമ്മാനമായി നാം  സൗഹാർദ്ദമേകണം..

# kavitha kerala piravi by naina mannanchery

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക