Image

അയര്‍ലന്‍ഡില്‍ ഹൈറേഞ്ച് സംഗമം നവംബര്‍ 12ന്

Published on 02 November, 2022
 അയര്‍ലന്‍ഡില്‍ ഹൈറേഞ്ച് സംഗമം നവംബര്‍ 12ന്

 

ഡബ്ലിന്‍: ഇടുക്കി ഹൈറേഞ്ചില്‍ നിന്നും അയര്‍ലന്‍ഡിലെത്തിയ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ''High-rangers in Ireland'' സംഘടിപ്പിക്കുന്ന ആദ്യ ഹൈറേഞ്ച് സംഗമം നവംബര്‍ 12 ശനിയാഴ്ച 3 മുതല്‍ ഡബ്ലിന്‍ സ്വോര്‍ഡ്‌സില്‍ ഓള്‍ഡ് ബൊറോ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുന്പന്‍ചോല, പീരുമേട് , ഇടുക്കി താലൂക്കുകളില്‍ നിന്നും അയര്‍ലന്‍ഡിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ് ഹൈറേഞ്ചേഴ്‌സ് ഇന്‍ അയര്‍ലന്‍ഡ്. പ്രവാസിജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ആ സാംസ്‌കാരിക പൈതൃകം ആഘോഷമാക്കാനും ഉള്ള ഒരു അവസരമായാണ് ഈ സംഗമത്തെ കാണുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, ഹൈറേഞ്ചു തനിമയിലുള്ള ഭക്ഷണം എന്നിവ ഈ മെഗാ ഇവന്റിന്റെ പ്രത്യേകതകള്‍ ആയിരിക്കും.


പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 9നു മുന്‍പായി രജിസ്റ്റര്‍ ചെയേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

Sibu Jose : 0877707793
Saibu Philip : 0899544170
Wilson Ottaplackal : 0894712411
Mijin Manu Jose : 0894599226
Emi Sebastian: 0892115979

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക