Image

ചേച്ചീടെ ഭർത്താവ് (സുധീർ പണിക്കവീട്ടിൽ)

Published on 03 November, 2022
ചേച്ചീടെ ഭർത്താവ് (സുധീർ പണിക്കവീട്ടിൽ)

അമ്പത്തിരണ്ട് വയസ്സായ സുരേഷ്  നായർ, യൂറോളജിസ്റ്റിന്റെ മുറിയിൽ നിന്നും പുറത്തു വന്നതു ഒരു കള്ളപുഞ്ചിരിയോടെയാണ്. അയാളുടെ ലൈംഗികതൃഷ്ണക്ക് ഒരു തള്ളു കിട്ടിയപോലെയായിരുന്നു ഡോക്ടറുടെ ഉപദേശം. മധ്യവയസ്സ് കഴിയുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എന്ന രോഗം വിരളമല്ല. തനിക്കും ആ കുഴപ്പമുണ്ടെന്നു ഡോക്ടർ പറയുമ്പോൾ എന്തോ ബുദ്ധിമുട്ട് ഉണ്ടാകാൻ പോകുന്ന  പേടിയായിരുന്നു അയാൾക്ക്. അതേസമയം മുംബൈയിലെ ധനികരായ മലയാളികളിൽ ഒരാളായ  തനിക്ക് ചികിത്സകൊണ്ട് ഭേദമാകുന്ന ഏതു രോഗത്തെയും പേടിക്കേണ്ട കാര്യമില്ലെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാൽ അയാളെ അമ്പരപ്പിക്കുന്നതായിരുന്നു ഡോക്ടർ നിർദേശിച്ച ചികിത്സാവിധി.
ഡോക്ടർ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു "വേഗം വീട്ടിൽ പോയി ഭാര്യയെ വിവരം അറിയിക്കുക.. അവർ സന്തോഷവതിയാകും". ഡോക്ടറുടെ പ്രസ്താവന സുരേഷിന്  തമാശയായിട്ടാണ് തോന്നിയത്. ഡോക്ടർ പറഞ്ഞത് സ്ത്രീകളെ മൊത്തത്തിൽ വിലയിരുത്തിക്കൊണ്ടാണ്. അയാളുടെ ഭാര്യ അവളുടെ അമ്മയുടെ വിധവയായ ചേച്ചിയുടെ ശിക്ഷണത്തിൽ കഴിഞ്ഞതുകൊണ്ട് വിവാഹം കഴിഞ്ഞ നാൾ മുതൽ അസാധാരണ സദാചാരപാലന സന്മാർഗ്ഗിയാണ്.  സിനിമകളിലെ പ്രേമരംഗങ്ങൾ പോലും അവൾ കാണുകയില്ല. അവളോട് പ്രണയവും അനുരാഗവുമൊക്കെ പറഞ്ഞു വെറുതെ നേരം കളയാമെന്നല്ലാതെ പ്രയോജനമില്ലെന്നു സുരേഷിന് അറിയാം. ശബരിമലയിൽ നിന്നു അരവണ പായസം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞാൽ നൂറു തവണ അതു  തൊട്ടു നെറുകയിലും കണ്ണിലുമൊക്കെ തൊടുവിച്ചു അർദ്ധനിമീലിത നേത്രയായി തൊഴുതുനിന്നു ഭക്തിപാരവശ്യം കാണിക്കും.  ഇങ്ങനെ പാതിയടഞ്ഞ കണ്ണുകൾ പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടത് അവരെ  പ്രേമാദ്രമായി  പ്രിയമുള്ളവൻ ചുംബിക്കുമ്പോൾ അല്ലെങ്കിൽ ഓമനിക്കുമ്പോൾ  ആണ് എന്നു പറയുമ്പോൾ അവൾ ദേവി  എന്ന് മന്ത്രിക്കും. എന്ത് പറഞ്ഞാലും ദേവി ദേവി എന്ന പല്ലവിയാണ്. അവളുടെ വീട്ടിലെ വച്ചാരാധന  ഒരു ദേവിയാണ്. ദേവിക്ക് ഭയങ്കര ശക്തിയാണെന്നാണ് അവളുടെ വിശ്വാസം. അതുകൊണ്ട് മധുവിധു കാലത്ത് വേണ്ടത്ര തേനൊഴുക്ക് കുറവായിരുന്നു. 
അങ്ങനെയുള്ളവളോട് ഡോക്ടർ പറഞ്ഞ കാര്യം പറഞ്ഞാൽ  ഒരു പ്രതികരണവുമുണ്ടാക്കില്ല. സുരേഷേട്ടൻ  വേറെ പണി നോക്കു എന്നും പറഞ്ഞു നിർവികാരയായി അവൾ അവളുടെ കാര്യം നോക്കും. എന്നാലും സുരേഷ് ഭാര്യ വിജയലക്ഷ്മിയെ അടുത്തു ഇരുത്തി പറഞ്ഞു. ഡോക്ടർ പറയുന്നത് എന്റെ പ്രോസ്റ്റേറ്റ് വലുതാകുന്നുവെന്നാണ്. 
“മരുന്ന് തന്നില്ലേ” എന്ന് വിജയ ചോദിച്ചു. സുരേഷിന്  അത് പറയാൻ ഒരു വിമ്മിഷ്ടം ഉണ്ട്. വിജയ എന്ന സന്യാസിനി അതിനെ എങ്ങനെ സ്വീകരിക്കുമെന്നു  അയാൾക്ക് ഏകദേശരൂപമുണ്ട്. എങ്കിലും അയാൾ അവളുടെ ചെവിയിൽ പറഞ്ഞു. പ്രാഥമികമായി ധാരാളം സെക്സ് ചെയ്യുക എന്നാണു ഡോക്ടർ പറഞ്ഞത്. വിജയ ഉടനടി പ്രതികരിച്ചു. സുരേഷേട്ടാ, പണം കൊടുത്ത് പാസ്സായ ഏതെങ്കിലും വ്യാജഡോക്ടറായിരിക്കും  സുരേഷേട്ടൻ നല്ല ഏതെങ്കിലും ഡോക്ടറെ കാണു. സുരേഷിന്റെ  എല്ലാ ഉത്സാഹവും തല്ലി കെടുത്തി വിജയ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ച് നല്ല ഡോക്ടറെ കണ്ടുപിടിക്കാൻ ജീജാജിയോട് പറയാൻ പറയാം. അവൾ ജീജാജി എന്ന് വിളിക്കുന്ന ആ മനുഷ്യൻ ഒരു പൊങ്ങച്ചക്കാരനാണ്. അയാൾക്ക് ഇങ്ങനെയുള്ള വിശേഷങ്ങൾ കൗതുകകരമാണ്. എന്നാൽ വിജയയ്ക്ക് എല്ലാ കാര്യത്തിനും ജീജാജി വേണം, അവൾ മുംബയിൽ വന്നതിനുശേഷം അവിടത്തുകാർ വിളിക്കുന്നപോലെ ചേട്ടൻ എന്ന വിളി മാറ്റിയതാണ്. സുരേഷ് വിജയയോട് പറഞ്ഞു അങ്ങനെ ഇപ്പോൾ ചേട്ടനെ ഒന്നും അറിയിക്കാൻ പോകുന്നില്ല. 
ഡോക്ടർ പറഞ്ഞ ചികിത്സ ചെയ്യുന്നതിൽ നിനക്കെന്താ പ്രശ്‍നം. “കുട്ടികൾ ടീനേജിൽ എത്തി. രാമനാമം ജപിച്ച് കഴിയേണ്ട സമയത്താണ് സെക്‌സും കൊണ്ട് വന്നിരിക്കുന്നത്. വിജയ പുച്ഛിച്ചു. പ്രോസ്റ്റാറ്റ് എൻലാർജ്‌മെന്റ് ഉള്ളവരൊക്കെ സെക്സ് ചെയ്തിട്ടാണോ അത് മാറ്റുന്നത്. സുരേഷേട്ടാ അടവ് ഒന്നും എന്റെ അടുത്ത് എടുക്കണ്ട. എനിക്കറിയാം. ഡോക്ടർ അങ്ങനെ പറയാൻ വഴിയില്ല”. ഞാൻ ബ്രഹ്മകുമാരി സമാജത്തിൽ ചേർന്നതിനുള്ള പക വീട്ടലല്ലേ. നീ വെള്ളവസ്ത്രവും ധരിച്ച് ആഭരണങ്ങൾ ഉപേക്ഷിച്ച് നടക്കുന്നതുകൊണ്ട് ശാരീരിക ആവശ്യങ്ങൾ നിറവേറ്റാണ്ടെന്നു നിയമമുണ്ടോ. നിന്റെ ആ ഗ്രൂപ്പിൽ വരുന്നവരിൽ പലരും  അപഥസഞ്ചാരിണികളാണ്. നീ വെറും പൊട്ടിക്കാളി. 
ഞാൻ ഡോക്ടറെ കണ്ടു വരുമ്പോൾ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഒരു തമിഴത്തി കാക്കാലത്തി  സ്ത്രീ എന്നെ വിളിച്ച് പറഞ്ഞു.

"അയ്യാ.. വാങ്കോ, വാങ്കോ...ഉങ്കളുക്ക് നല്ല നേരം പുറക്ക പോരുത്, ഉങ്കളുക്ക് ഒരു കൊഴന്തൈ പിറക്ക പോവത്."
സുരേഷ് : എനിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ടല്ലോ. 
കാക്കാലത്തി: ഉനക്ക് ഒരു ആൺകൊഴന്തൈ പിറക്ക പോരത്”
വിജയ ചിരിയുടെ കാര്യത്തിൽ പിശുക്കത്തിയാണെങ്കിലും അവൾ അത് കേട്ട് ഹാർദ്ദമായി  പുഞ്ചിരിച്ചു. ഈ സുരേഷേട്ടന്റെ ഒരു കാര്യം. തമിഴത്തി ദൈവമല്ലേ ഇതൊക്കെ പ്രവചിക്കാൻ. നമുക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട്. അതു മതി. സുരേഷേട്ടൻ പണ്ടത്തെ നമ്പൂരിമാരെപോലെയാണ്. അവർ രാത്രി തങ്ങുന്ന വീട്ടിൽ നല്ല സുന്ദരിമാരുണ്ടെങ്കിൽ അവരെ പ്രാപിക്കാൻ ഓരോ നുണ പറഞ്ഞിരുന്നു. നോം മൂത്രം ഒഴിക്കാൻ പുറത്തിറങ്ങിയപ്പോൾ അതാ ചന്ദ്രൻ ആകാശത്ത് നിന്ന് ചിരിക്കുന്നു. എന്നിട്ട് ഒരു ഉപദേശം. പുത്രയോഗം ഉണ്ട് അതിനുള്ള വട്ടങ്ങൾ തുടങ്ങിക്കോളൂ. ഇങ്ങനെ നുണ ആ വീട്ടിലെ പാവം സ്ത്രീകളോട് പറഞ്ഞു അവരെ മയക്കും. തിരുമേനിമാരോടുള്ള ആരാധനമൂലം  സ്ത്രീകൾ ആ കെണിയിൽ  പെട്ടുപോയിരുന്നു. എനിക്കിനി പ്രസവിക്കാനൊന്നും വയ്യ.
വിജയ എണീറ്റ് പോയപ്പോൾ സുരേഷ് നായർ സോഫയിൽ കിടന്നു ആലോചിച്ചു. ആരാണ് സെക്സ് പാപമാണെന്നു പറഞ്ഞു പരത്തിയത്. മതങ്ങളും സെക്‌സിനെ ടാബുവായി (taboo) കരുതുന്നു. വിവാഹം കഴിഞ്ഞിട്ട് പതിനാറു വർഷങ്ങൾ ആകാൻ പോകുന്നു. വിവാഹത്തിന്റെ ആദ്യനാളുകളിലും വിജയ പ്രേമപ്രകടനങ്ങളിൽ വിമുഖയായിരുന്നു. ചെറുപ്പത്തിലേ ഭർത്താവ് മരിച്ച അവളുടെ വല്യമ്മ പഠിപ്പിച്ച കുറെ അരുതുകളും അരുതായ്മകളുമാണ് അവൾക്ക് ശരി. അവൾ രാവിലെ മുറി വിട്ടുപോയാൽ പിന്നെ രാത്രി കിടക്കുന്ന സമയത്താണ് മുറിയിൽ വരിക. അവളുടെ ഇരുനിലകെട്ടിടത്തിലെ മുകളിലത്തെ മൂന്നു മുറികളിൽ ഒന്നിലായിരുന്നു മധുവിധു നാളുകൾ. അവൾക്ക് സങ്കോചത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. മറ്റു മുറികൾ ആരും ഉപയോഗിച്ചിരുന്നില്ല. താഴെ അമ്മയും ഏടത്തിയമ്മയും കുട്ടികളുമായി വിജയ നേരമ്പോക്കുമ്പോൾ സുരേഷ് മുറിയിൽ തനിയെ സിനിമാപാട്ടുകൾ കേട്ടും പുസ്തകം വായിച്ചും സമയം കളയും. വിജയ താഴെ നിന്ന് വിളിക്കും സുരേഷേട്ടാ വരൂ കാപ്പി കുടിക്കാം, ഭക്ഷണം കഴിക്കാം. അപ്പോൾ മാത്രം അയാൾ താഴെ പോയിരുന്നു. അവളെ എല്ലായ്‌പ്പോഴും കരവലയത്തിൽ ഒതുക്കാനും ചുംബിയ്ക്കാനും ആവേശവുമായി സുരേഷ് വീർപ്പുമുട്ടി. അതിനൊക്കെ രാത്രി വരുന്നതുവരേ അയാൾക്ക് കാത്തിരിക്കേണ്ടിവന്നു. 
വിവാഹം കഴിഞ്ഞു  ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് അവളുടെ അനിയത്തി കോളേജ് അവധിക്ക് വീട്ടിൽ വന്നത്. കല്യാണദിവസം അവളെ ശരിയ്ക് കാണുകപോലുമുണ്ടായില്ല.അവൾ അഴകിന്റെ ഒരു വിഗ്രഹം ആയിരുന്നു. അമ്പലവാസി പെൺകുട്ടികൾക്കുള്ള പോലെ തിളങ്ങുന്ന വലിയ കണ്ണുകൾ.  ചന്ദനത്തിന്റെ നിറം. ചുണ്ടിൽ അസ്തമിക്കാത്ത പൂനിലാവ്.  വെളുത്ത് കൊലുന്നനെ. അവൾ നോക്കുമ്പോൾ അവളുടെ കൺപീലികൾ ആയിരമായിരം വണ്ടുകൾ പൂവിനു ചുറ്റും ആർത്തുകൊണ്ട് മൂളുന്നപോലെ തോന്നും. നാലുമണി ചായ സമയമായിരുന്നു.  അവൾ പ്രത്യേകം ഉണ്ടാക്കിയ പാലട എന്ന ഒരു പലഹാരത്തെപ്പറ്റി എല്ലാവരും ചർച്ച ചെയ്യുമ്പോൾ അവൾ ചോദിച്ചു. സുരേഷേട്ടന് ഇഷ്ടമായോ? ഒരു ചപലമോഹം അപ്പോൾ അയാളുടെ മനസ്സിൽ ചിറകു വിടർത്തി. നല്ലതു എന്ന് കാണിക്കുന്ന ഒരു മുദ്ര കാട്ടി. സ്വാദുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നവൾ സ്വാതി എന്ന് ഞാൻ പറയും. പേരിന്റെ അർഥം വേറെയാണെങ്കിലും. അവളെ വെറുതെയൊന്നു സോപ്പിട്ടു. അവൾ കുപ്പിവളകൾ കിലുങ്ങുന്ന പോലെ ചിരിച്ചു. ഈ വിജയേടത്തി ഒരു അരസികത്തിയാണ്. ചേച്ചിയോട് ഇങ്ങനെയൊന്നും പറയരുത്. അവൾ അവിടെയൊക്കെ ഒരു പൂമ്പാറ്റയെപോലെ പാറി നടന്നു. സുരേഷ് ചിന്തിച്ചു വിജയയെ പെണ്ണുകാണാൻ വന്നപ്പോൾ ഇവളെ കണ്ടെങ്കിൽ  ഇവളെ കെട്ടുമായിരുന്നു. എന്തുചെയ്യാം ഇന്നാർക്ക് ഇന്നാരെന്നു എഴുതി വച്ചു ദൈവം.
"സുരേഷേട്ടൻ എന്താ വായിക്കണത്" എന്ന് ചോദിച്ച് ഒരു ദിവസം സ്വാതി കടന്നുവന്നപ്പോൾ അയാൾ എമിലി സോളയുടെ നാനാ എന്ന നോവലിന്റെ ഇംഗളീഷ് പരിഭാഷ വായിച്ച രസത്തിൽ ലയിച്ചിരിക്കയായിരുന്നു. നാനാ എന്ന കഥാപാത്രത്തിന്റെ ആദ്യത്തെ അരങ്ങേറ്റം പ്രണയത്തിന്റെ ദേവതയായ വീനസ് ആയിട്ടായിരുന്നു.  അത് ഭാവിയിൽ അവൾ  അങ്ങനെ ആകാൻ പോകുന്നതിന്റെ സൂചനയായിരുന്നത്രെ. സുരേഷ് സ്വാതിയെ ഇമയനക്കാതെ  നോക്കിയപ്പോൾ അവളിൽ ഒരു നാനയെ അയാൾ കണ്ടു.  അയാൾ പറഞ്ഞു ഈ പുസ്തകം കുട്ടിക്ക് വായിക്കാൻ കൊള്ളുകയില്ല. മലയാളം പുസ്തകങ്ങൾ ഉണ്ട്. അതെടുത്തോളു.  പക്ഷെ അവൾക്ക് നാനാ തന്നെ വായിക്കണം പെൺകുട്ടികൾ വാശിപിടിക്കുമ്പോൾ അനുസരിക്കുന്നത് നല്ലത്. സുരേഷേട്ടൻ വായിച്ച് കഴിയുമ്പോൾ തരണം. വായിക്കുന്നത് കൊള്ളാം മനസ്സിന്റെ കടിഞ്ഞാൺ പോകും. അവളുടെ മുഖം ചുവന്നു മൂക്കിന്മേൽ വിയർപ്പു തുള്ളികൾ ഉരുണ്ടുകൂടി. രണ്ടായി പകുത്തിട്ട മുടിയിൽ നിന്ന് ഒരെണ്ണം മുന്നിലേക്കിട്ട് അവൾ തല കുമ്പിട്ട് നിന്ന്.
സുരേഷിന്റെ മനസ്സിൽ താരമ്പൻ കൊട്ടുന്ന  പഞ്ചവാദ്യമേളം  ഉയർന്നു. അവളുടെ മുറ്റിയ യൗവ്വനമൗനങ്ങളിൽ നിയന്ത്രിക്കാനാവാത്ത കാമത്തിന്റെ  ഈരടികൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അയാൾ കാതോർത്തു.? അയാളുടെ മനസ്സിൽ മോഹങ്ങളുടെ എഴുന്നെള്ളിപ്പ് തുടങ്ങി. ആക്രമിക്കണം അതാണ് പ്രകൃതി നൽകിയിട്ടുള്ള പാഠം. പക്ഷെ ആക്രാന്തത്തോടെ വേണ്ട. മെല്ലെ മെല്ലെ അവളെ അയാളിലേക്കടുപ്പിച്ച് ആശ്ലേഷിച്ചു. മധുരമായി, മൃദുലമായി. അയാൾ അവളെ കരവലയത്തിലൊതുക്കി. “ആകാശനീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ” എന്ന് അനുരാഗപരവശനായി വിളിച്ചു. അവൾ കുതറിയില്ല, പിണങ്ങിയില്ല.. അളകങ്ങൾ മാടിയൊതുക്കി കവിളിൽ ഉമ്മവച്ചപ്പോൾ അവൾ അയാളെ ആലിംഗനം ചെയ്തു. അപ്പോൾ അയാൾ അവളുടെ ചുണ്ടിലെ തേൻധാര മൊത്തി മൊത്തി കുടിക്കാതെ ഒറ്റവലിക്ക് കുടിച്ചു അവളെ ഉന്മത്തയാക്കി. അയാളുടെ അഭിനിവേശമെന്ന അശ്വം കുതിച്ച് പായാൻ തുടങ്ങി അവളോടൊപ്പം അയാൾ കട്ടിലിലേക്ക് മറിഞ്ഞു വീണു. ഒരു കിതപ്പോടെ അവൾ പറഞ്ഞു. ചേട്ടാ ഈ ഡ്രസ്സ് അഴിച്ചാൽ  ആരെങ്കിലും വന്നാൽ തിരിച്ച് ഉടുക്കാൻ ബുദ്ധിമുട്ടാകും. ഞാൻ നൈറ്റിയിട്ട് വരാം. അങ്ങനെ അവൾ പലവട്ടം നൈറ്റി മാറ്റി വന്നു. സുരേഷ് നായർ അനുഭൂതികളുടെ സ്വപ്നനൗകയിൽ ആടിയുലഞ്ഞു. എട്ടു വർഷമാണ് അവൾ വിവാഹം കഴിക്കാതെ അയാളെ രതിക്രീഡയിൽ ആനന്ദിപ്പിച്ചത്. ഒരിക്കൽ അവളെ വിവാഹം കഴിച്ചയക്കാൻ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു. എനിക്ക് ഇനി എന്ത് വിവാഹജീവിതം. ഒരാഗ്രഹമുണ്ട്. സുരേഷേട്ടന്റെ ഒരു മകനെ, ഒരു ഉണ്ണിക്കുട്ടനെ പ്രസവിച്ച് ജീവിക്കണം. ഞാൻ ചേട്ടന്റെയോ ചേച്ചിയുടെയോ ജീവിതത്തിനു തടസ്സമാകില്ല. അത് പക്ഷെ സുരേഷ് നായർക്ക് സമ്മതമായിരുന്നില്ല.
വിജയലക്ഷ്മി എന്ന പൊട്ടിക്കാളി ഇതൊന്നുമറിഞ്ഞില്ല. കാരണം അവർക്ക് സുരേഷേട്ടനെ വിശ്വാസവും അനിയത്തിയോട് സ്നേഹവുമായിരുന്നു. എന്നാൽ ഒരു ദിവസം അവർ അനിയത്തിയോട് പറഞ്ഞു “സ്വാതി, ഞങ്ങളുടെ കുട്ടികൾ വലുതാകുന്നു. നീ ഞങ്ങളുടെ കൂടെയുള്ള താമസം മതിയാക്കി വിവാഹിതയാകണം”. വിജയേട്ടത്തി പറഞ്ഞപ്പോൾ സ്വാതി എതിര് പറഞ്ഞില്ല. പക്ഷെ വിധി സ്വാതിയെ സുരേഷിൽ നിന്നുമകറ്റിയില്ല. വിവാഹം കഴിഞ്ഞു എട്ടുവര്ഷമായിട്ടും അവൾക്ക്  കുട്ടികൾ ഉണ്ടായില്ല. അവളെ വിവാഹം ചെയ്തവന് കുട്ടികൾ ഉണ്ടാകണെമങ്കിൽ മരുന്നുകൾ കഴിക്കണം. ലൈംഗികസുഖത്തിനായി സ്വാതി സുരേഷേട്ടനെ വിവാഹശേഷവും സന്ദർശിച്ചുകൊണ്ടിരുന്നു. വിവാഹിതയായതിനാൽ അത് പാത്തും പതുങ്ങിയും വേണ്ടിവന്നു എന്നുമാത്രമല്ല മാസങ്ങളോളം അവർക്ക് കണ്ടുമുട്ടാനും പ്രയാസമായി. അങ്ങനെ ദുഖിച്ചിരിക്കുമ്പോഴാണ് സുരേഷേട്ടൻ സ്വാതിയെ വിളിച്ചത്.
യൂറോളജിസ്റ് പറഞ്ഞ കാര്യം അറിയിക്കാൻ സുരേഷ് സ്വാതിയെ വിളിച്ചപ്പോൾ അവൾക്ക് സന്തോഷം അടക്കാൻ വയ്യായിരുന്നു. സുരക്ഷാ സമയമാണ്. സുരേഷേട്ടന്റെ ഫ്ലാറ്റിൽ ഇപ്പോൾ ആളൊഴിഞ്ഞത് നന്നായി. ഞാൻ അവിടെ വരാം. എന്റെ കെട്ടിയോൻ അതൊന്നും അന്വേഷിക്കുകയില്ല. സുരേഷേട്ടാ ഞാൻ ഇപ്പോഴും സുരേഷേട്ടനെ പ്രണയിക്കുന്നു. നമ്മുടെ കൂടിക്കാഴ്ചകൾ അടിക്കടി വേണം. എനിക്ക് തോന്നുന്നില്ല എന്റെ ഭർത്താവ് മരുന്നുകൾ കഴിച്ച് സുഖപ്പെട്ടു എനിക്ക് സുഖവും കുഞ്ഞിനേയും തരുമെന്ന്.  ഞാൻ തീർച്ചായായും ഫ്‌ളാറ്റിലേക്ക് വരാം.
പക്ഷെ സുരക്ഷസമയം സ്വാതിയെ ചതിച്ചുവെന്ന് മനസ്സിലായി. കാരണം അതിനുശേഷം അവർ മുൻകരുതലുകൾ എടുത്തിരുന്നു. അത് ചതിയല്ല അനുഗ്രഹമായി അവൾ കരുതി. അവൾ സന്തോഷവാർത്ത സുരേഷേട്ടനോട് പറഞ്ഞു. അവൾ ആഹ്ളാദം നിയന്ത്രിക്കാൻ കഴിയാതെ തുള്ളിച്ചാടുകയായിരുന്നു. സുരേഷ് പക്ഷെ സന്തോഷവാനായില്ല. അയാൾ പറഞ്ഞു നീ നിന്റെ ഭർത്താവിന്റെ കുട്ടിയെ പ്രസവിക്കണം. ഇത് ശരിയല്ല. അവൾ പറഞ്ഞു ഇത് നിയോഗമാണ്. സുരേഷേട്ടന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും. ഇത് ഈശ്വരനിയോഗമാണ്. നമ്മൾ മുമ്പും സുരക്ഷാസമയത്തിന്റെ ആനുകൂല്യം ആസ്വദിച്ചവരല്ലേ. അന്നൊന്നും ഇങ്ങനെ വന്നില്ലല്ലോ. ഏട്ടന്റെ യൂറോളജിസ്റ് ഡോക്ടർ കുൽക്കർണിക്ക് ഈ രക്ഷാബന്ധൻ ദിവസം ഞാൻ ഒരു രാഖി കെട്ടികൊടുക്കും. അവളുടെ മുഖത്ത് സംതൃപ്തിയുടെ പ്രസാദം നിറഞ്ഞു. 
എന്റെ ഭര്ത്താവിനോട് ഡോക്ടറുടെ  മരുന്ന് ഫലിച്ചുവെന്നു പറയാം. അയാൾക്കും അമ്മയ്ക്കും സന്തോഷമാകും. മരുന്നിന്റെ ഫലമെന്നേ  വിശ്വസിക്കും. പിന്നെ ടെസ്റ്റുകൾ ചെയ്യാൻ പറയാൻ അദ്ദേഹത്തിന് എന്നെ സംശയമേ ഇല്ല. സുരേഷ് സ്വാതിയുടെ തീരുമാനത്തോട് യോജിക്കാൻ തയ്യാറായില്ല. സുരേഷേട്ടാ.. ആരുടെയായാലും ആറ്റു നോറ്റ് ഉണ്ടായ കുട്ടിയാണ്. ഞാൻ ഇതിനെ നശിപ്പിക്കാൻ ഒരുക്കമല്ല. ഒരു പക്ഷെ എന്റെ ഭർത്താവിന്റെ ആകാമെല്ലോ? അങ്ങനെ ആകാൻ ഒരു ചാന്സുമില്ലെന്നു പറഞ്ഞു അവൾ മന്ദഹാസ പൂക്കൾ പൊഴിച്ചു. ഒരു മാദകസൗരഭ്യം അവർക്കിടയിൽ നിറഞ്ഞൊഴുകി. യൂറോളജിസ്റ്റിന്റെ മരുന്ന് സേവിച്ച് അവർ രണ്ടുപേരും അവരുടെ വീടുകളിലേക്ക് യാത്രയായി.
ദാദർ സ്റ്റേഷനിൽ വണ്ടിയിറങ്ങി വരുമ്പോൾ ആ കാക്കാലത്തി. മൂക്കുത്തിയിട്ട്, മുറുക്കിചുവപ്പിച്ച് വശ്യമായ പുഞ്ചിരിതൂകി ഇരിക്കുന്നു. സുരേഷ് അടുത്തുചെന്നു അവൾക്ക് ആയിരത്തിന്റെ ഒരു നോട്ടു കൊടുത്തു. അവൾ ഇടം വലം നോക്കി തല കുനിച്ചു എവിടെ വരണം സാർ എന്ന് പതുക്കെ ചോദിച്ചു. സ്ത്രീ എന്നും ഒരു ബലഹീനതയായിരുന്ന  സുരേഷ് നായർ അതുകേട്ടു ഒന്ന് മോഹിച്ചെങ്കിലും അയാൾ പറഞ്ഞു നിന്റെ പ്രവചനം ശരിയായി. ആണ്കുട്ടിയാണോ എന്നറിയുകയേ വേണ്ടു പണം നീ വച്ചോ. എങ്ങും വരണ്ട.  അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. “ഉനക്ക് ഒരു ആൺകൊഴന്തൈ പിറക്ക പോരത്.” സുരേഷിന്റെ മനസ്സിൽ മാസങ്ങൾക്ക് മുമ്പ് കാക്കാലത്തി പറഞ്ഞ വാക്കുകൾ തെളിഞ്ഞു.
ശുഭം 
# funny story BY SUDHIR PANIKKAVEETTIL

Join WhatsApp News
Vayanakaaran 2022-11-03 21:28:39
സ്വാതിയെപോലെ അനവധി വിഡ്ഢികൾ ഉണ്ട്. ഭാഗ്യം ! അവൾ അവളുടെ ചേച്ചിക്ക് ജൂസ് കൊടുത്തില്ലല്ലോ? കാമുകനെ സ്വന്തമാക്കാനും ഒഴിവാക്കാനും കടുംകൈകളാണ് പെൺകുട്ടികളും, സ്ത്രീകളും ഇപ്പോൾ ചെയ്യുന്നത്. സ്വാതിയെപോലെ രണ്ടു വള്ളത്തിലും കാലിട്ട് സുഖിച്ച് കഴിയുന്നത് ചതിയാണെങ്കിലും അത് വിലപ്പെട്ട ജീവനെ കളയുന്നില്ലല്ലോ? സുധീറിന്റെ ഭാഷ ഭംഗി എടുത്ത് പറയാതെ വയ്യ. പിന്നെ പ്രണയഭാവങ്ങൾ അദ്ദേഹം തൊട്ടാൽ പൂവണിയുന്നത് പ്രശംസനീയം.
JOHN ELAMATHA 2022-11-03 23:59:43
രതിയും ചതിയും അന്ധവിശ്വാസങ്ങളും ഇഴപിരിയുന്ന കഥ . ഇന്നും ഇതു തുടരുന്നു,ആണും പെണ്ണും ഉള്ളിടത്തോളം കാലം നല്ല ആഖ്യാനം ,ഭാവുകങ്ങൾ ! ജോൺ ഇളമത .
Thomas Koovalloor 2022-11-05 16:03:25
Even though I am busy with other things I read Sudhir Panikkaveettil Sir’s sarcastic story. He is one of the best Satirist I like the most. Congratulations to Sudhir Sir. Very interesting. Expecting more stories. You are really a humanist.
Sudhir Panikkaveetil 2022-11-06 02:06:33
എന്റെ കഥ വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാവര്ക്കും നന്ദി. അഭിപ്രായം എഴുതിയാൽ പുറംചൊറിയൽ എന്ന് പരിഹസിച്ച് അപകീർത്തിപ്പെടുത്തുമെന്നു പേടിയുണ്ടെന്നു പറഞ്ഞു ഫോണിലൂടെ അനുമോദനം അറിയിച്ചവർക്കും നന്ദി. (എഴുത്തുകാരുടെ രചനകളെക്കുറിച്ച് അഭിപ്രായം എഴുതുന്നതും അവർ നന്ദി പറയുന്നതും പുറം ചൊറിയലാണെന്നു കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ ഇവിടെ പറയുന്നുണ്ട്. സാഹിത്യം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വളരുന്നു. പ്രസിദ്ധീകരിച്ച കൃതികൾ ആരും വായിച്ചില്ലെങ്കിൽ അഭിപ്രായപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് കാര്യം. നമുക്ക് മേല്പറഞ്ഞ പരിഹാസ വർഗത്തിനോട് സഹതപിക്കാം.
Easow Mathew 2022-11-07 15:43:35
The presentation of this story is really beautiful. Congratulations to Sudhir!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക