Image

യുക്മ ദേശീയ കലാമേള: നടന്‍ നരേന്‍ വിശിഷ്ടാതിഥി

Published on 03 November, 2022
 യുക്മ ദേശീയ കലാമേള: നടന്‍ നരേന്‍ വിശിഷ്ടാതിഥി

 


ലണ്ടന്‍: പതിമൂന്നാമത് യുക്മ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി പ്രമുഖ സിനിമാ നടന്‍ നരേന്‍ എത്തിച്ചേരും. കോവിഡ് കാലഘട്ടത്തിനു ശേഷം യുക്മ കലാമേളകള്‍ വേദികളിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ അഭൂതപൂര്‍വമായ പിന്തുണയാണ് അംഗ അസോസിയേഷനുകളില്‍ നിന്നും അതുപോലെ തന്നെ യു.കെയിലെ പൊതുസമൂഹത്തില്‍ നിന്നും ലഭ്യമാകുന്നത്.

കഴിഞ്ഞ മൂന്ന് ശനിയാഴ്ച്ചകളിലായി ആറ് റീജിയണുകളില്‍ നടന്ന റീജിയണല്‍ കലാമേളകളില്‍ നിന്നും വിജയികളാവുന്നവരുടെ കലാശപ്പോരാട്ടം നടക്കുന്ന ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമിലുള്ള ക്ലീവ് സ്‌ക്കൂളിലെ കലാമേള വേദിയും ആവേശക്കൊടുമുടിയിലാവുമെന്നുപ്പാണ്.
അലക്‌സ് വര്‍ഗീസ്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക