ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം നവംബര്‍ 19-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍വെച്ച് നടത്തും.. ഇന്‍ഡ്യന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.കെ.സി.സി.) ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ഈ വടംവലി മത്സരദിനത്തില്‍ ക്‌നായിതൊമ്മന്‍ പ്രതിമ സ്ഥാപനവും നടത്തപ്പെടുന്നു . ട്രൈ സ്റ്റേറ്റിലെ ക്‌നാനായ മക്കളുടെ സ്വന്തം തറവാടായ ഐ.കെ.സി.സി സെന്ററില്‍ ക്‌നായിതൊമ്മന്റെ പ്രതിമ ഉയരുമ്പോള്‍ അതില്‍ പങ്കെടുക്കുവാന്‍ എല്ലാ പ്രിയ ക്‌നാനായ മക്കളെയും സ്വാഗതം ചെയ്യുന്നു .
. കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ നയിക്കുന്ന കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം നടത്തപ്പെടുന്നത്.
വടംവലി മത്സരത്തിലെ ഓംസ്ഥാനമായ ജിമ്മി ആകശാല സ്പോണ്‍സര്‍ ചെയ്യുന്ന ജോണ്‍ ആകശാല മെമ്മോറില്‍ എവറോളിംഗ് ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. രണ്ടാം സമ്മാനമായി തോമസ് & ആനി പാലനില്‍ക്കുംമുറിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.
മൂന്നാം സ്ഥാനത്തിനായി റോയി മറ്റപ്പള്ളിയില്‍ സ്പോസര്‍ ചെയ്യുന്ന അക്കന്നുട്ടി മറ്റപ്പള്ളിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും. നാലാം സ്ഥാനാഹര്‍ക്ക് രാജു മത്തായി പച്ചിക്കര മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.
കാനഡ, ഇറ്റലി, കുവൈറ്റ്, യു.കെ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അതുപോലെ തന്നെ വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നുമുള്ള മികവുറ്റ ടീമുകള്‍ പങ്കെടുക്കുന്ന ഈ വടംവലി മത്സരത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കുമായി സിറിയക് കൂവക്കാട്ടില്‍ 630 673 3382, സിജു ചെരുവന്‍കാലായില്‍ 845 269 9899, സാജന്‍ കുഴിപ്പറമ്പില്‍ 914 843 4155, ജോണ്‍ സി. കുസുമാലയം 345 671 0922, റോയി മറ്റപ്പള്ളിയില്‍ 345 321 2125, സ്റ്റീഫന്‍ കിടാരത്തില്‍ 713 710 6304, ജനി തടത്തില്‍ 732 491 5366, ബിജു മുപ്രാപ്പള്ളിയില്‍ 845 300 2477, സണ്ണി കോയിത്തറ -845 304 6851, മാര്‍'ിന്‍ നെടുംപള്ളിയില്‍ -845 598 3762, ജയിന്‍ വെട്ടിക്കല്‍ 862 202 1750, കോര്‍ഡിയന്‍ ചെമ്മങ്ങാട് -516 581 9309, സാബു തെക്കേവ'ട്ടത്തറ -917 412 4198 തുടങ്ങിയവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്ത്ഥിക്കുന്നു.
# KCCNA tugwar competition