Image

മന:സാക്ഷി (കവിത: ദീപ ബിബിഷ് നായർ)

Published on 05 November, 2022
മന:സാക്ഷി (കവിത: ദീപ ബിബിഷ് നായർ)

വയ്യെനിക്കിനീ വാർത്തകളറിയുവാൻ
നെഞ്ചുപൊട്ടിത്തകരുന്ന കാഴ്ചകൾ

ഒന്നുമാറുമ്പോഴുണ്ട് പുറകിലായി
കാത്തു നിൽക്കുന്നു കൃത്യമടുത്തതും

കുഞ്ഞു മനസിലുണ്ടാകുമൊരാവേശം
നാലു ചക്രത്തെയൊന്നു തൊടാനായി

ചാരി നിന്നു കിനാവൊന്നു കാണുവാൻ
നാളെകൾ നിറമുള്ളതാക്കീടുവാൻ

അർത്ഥമേറെയാർജ്ജിച്ചൊരാ ജന്മങ്ങൾ
അല്പരാകുന്ന വൈകൃതക്കാഴ്ചകൾ

കുഞ്ഞു മനസോ നടുങ്ങിയിട്ടുണ്ടാകാം
എന്തു തെറ്റാണ് ചെയ്തതെന്നറിയാതെ 

പശിയടക്കാൻ പണിപ്പെട്ടു പാവങ്ങൾ
പകലന്തിയിലല്ലോ കഴിയുന്നു

പണമെറിയേണ്ട മുന്നിലായെങ്കിലും
പരിതാപമീ ഗർവ്വെന്നറിയണം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക