Image

പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും പത്താം വാര്‍ഷിക ഉദ്ഘാടനവും പ്രൗഢോജ്വലമായി

Published on 05 November, 2022
 പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും പത്താം വാര്‍ഷിക ഉദ്ഘാടനവും പ്രൗഢോജ്വലമായി

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും പത്താം വാര്‍ഷിക ഉത്ഘാടനവും പ്രൗഢോജ്വലമായി ആഘോഷിച്ചു.

സെന്റ് മേരിസ് ക്‌നാനായ കാത്തലിക് പാരിഷ് മെല്‍ബണ്‍, സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും പത്താം വാര്‍ഷിക ഉദ്ഘാടനവും പ്രൗഡോജ്വലമായി 2022 ഒക്ടോബര്‍ 23ന് സെന്റ് മാത്യൂസ് ചര്‍ച് ഫോക്‌നറില്‍ െആഘോഷിച്ചു.

 

ഇടവകാംഗങ്ങള്‍ എല്ലാവരും പ്രസുദേന്തിമാരായ തിരുനാളിന് ഉച്ചക്ക് രണ്ടിന് കൊടിയേറ്റത്തോട് കൂടി ആരംഭം കുറിച്ചു. തുടര്‍ന്ന് പടമുഖം സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക വികാരി ഫാ. ഷാജി പൂത്തറ മുഖ്യ കാര്‍മ്മികനായ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും നടത്തപ്പെട്ടു. സഹകാര്‍മ്മികരായ ഫാ. റ്റിജോ പുത്തന്‍ പറന്പില്‍ തിരുനാള്‍ സന്ദേശവും, ഫാ. ജോയ്‌സ് കൊല്ലംകുഴിയില്‍ പ്രദക്ഷിണവും നടത്തി.

തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം നടന്ന വര്‍ണനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു. മിഷ്യന്‍ ലീഗിലെ കുട്ടികള്‍ പേപ്പല്‍ പതാകകള്‍ ഏന്തിയും, വനിതകള്‍ മുത്തുകുടകളേന്തിയും അണിനിരന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളും ബീറ്റ്‌സ് ബൈ സെന്റ് മേരിസിന്റെ ചെണ്ടമേളം, നാസിക്‌ഡോള്‍, മെല്‍ബണ്‍ സ്റ്റാര്‍സ് ചെണ്ടമേളം എന്നിവ പ്രദക്ഷിണം ഭക്തി സാന്ദ്രവും വര്‍ണപ്പകിട്ടുള്ളതുമാക്കി.

തിരുനാള്‍ പ്രദക്ഷണത്തിനുശേഷം, സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍ വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്താന്‍ തയ്യാറായ ബീറ്റ്‌സ് ബൈ സെന്റ് മേരിസ് ചെണ്ടമേളം ആന്‍ഡ് നാസിക് ധോള്‍ ടീം അംഗങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു.

പിന്നീട്, പാരിഷ് ഹാളില്‍ വിവിധ കൂടാരയോഗങ്ങള്‍ നടത്തിയ വര്‍ണപകിട്ടാര്‍ന്ന കലാപരിപാടികള്‍ തിരുനാളിന് മാറ്റു കൂട്ടി. അതോടൊപ്പം തന്നെ പത്താം വാര്‍ഷിക ഉദ്ഘാടനവും നടത്തപ്പെട്ടു. കോട്ടയം അതിരൂപത മുന്‍ കെസിവൈഎല്‍ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ ജനറല്‍ കണ്‍വീനര്‍ ആയ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ഫാ. ഷാജി പൂത്തറ തിരിതെളിച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ മറ്റു വൈദികര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളുടെ പ്രകാശനം ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍ നിര്‍വഹിച്ചു. ഇടവകയുടെ വളര്‍ച്ചക്കും ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനും എല്ലാവരുടെയും പ്രാര്‍ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വികാരി അച്ചന്‍ അഭ്യര്‍ഥിച്ചു.

ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്‌നേഹത്തില്‍ വളരുവാനും എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികളെയും തിരുനാളിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും വികാരി റവ. ഫാദര്‍ പ്രിന്‍സ് തൈപുരയിടത്തില്‍ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിജോ ചാലയില്‍, കൈക്കാര·ാരായ ആശിഷ് വയലില്‍, നിഷാദ് പുലിയന്നൂര്‍, സെക്രട്ടറി ഫിലിപ്‌സ് കുരീക്കോട്ടില്‍, തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

സോളമന്‍ ജോര്‍ജ്

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക