Image

ഫോക്കസ് കളേഴ്‌സ് ഡേ പോസ്റ്റര്‍ തോമസ് കെ. തോമസ് എംഎല്‍എ പ്രകാശനം ചെയ്തു

Published on 05 November, 2022
 ഫോക്കസ് കളേഴ്‌സ് ഡേ പോസ്റ്റര്‍ തോമസ് കെ. തോമസ് എംഎല്‍എ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ്(ഫോക്കസ്) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ' കളേഴ്‌സ് ഡേ'യും രാഷ്ട്ര ശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനാഘോഷത്തിന്റെയും പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് സലിംരാജിന്റെ അധ്യയക്ഷതയില്‍ കൂടിയ യോഗത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാജന്‍ ഫിലിപ്പിന് നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍ , ഉപദേശക സമതി അംഗങ്ങളായ തന്പി ലൂക്കോസ്, റോയ് എബ്രാഹം, യൂണിറ്റ് ഭാരവാഹി ഷിബു മാത്യൂ എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ പതിനെട്ട് വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ അബാസിയ പോപ്പിന്‍സ് ഹാളില്‍ ആരംഭിക്കുന്ന ചിത്രരചന മത്സരത്തില്‍ എല്‍കെജി മുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചും പതിനൊന്നു പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി കൈയ്യക്ഷര മത്സരവും സംഘടിപ്പിക്കുന്നു. തുടര്‍ന്നു കുവൈറ്റിലെ സംഗീത രംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തിയ 'യെസ് ബാന്‍ഡ് 'ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അത്താഴ വിരുന്നും ആഘോഷങ്ങള്‍ക്ക് മിഴിവേകും. സലിം കോട്ടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക