Image

     ജര്‍മന്‍ ക്‌നാനായ ഫാമിലി മീറ്റ് 2022 സമാപിച്ചു

Published on 06 November, 2022
     ജര്‍മന്‍ ക്‌നാനായ ഫാമിലി മീറ്റ് 2022 സമാപിച്ചു

 

ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ക്‌നാനായ സുറിയാനി മക്കളുടെ ചിരകാലാഭിലാഷമായിരുന്ന ന്ധജര്‍മന്‍ ക്‌നാനായ ഫാമിലി മീറ്റ് 2022 ന്ധ ഇദംപ്രഥമമായി ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള പ്രകൃതിരമണീയമായ ഷ്മിറ്റന്‍ നഗരത്തില്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ അഭിവന്ദ്യ സമുദായ മെത്രാപ്പോലീത്തയുടെയും മേഖല മെത്രാപ്പോലീത്തയുടെയും ഉപദേഷ്ടപ്രകാരം ജര്‍മന്‍ ക്‌നാനായ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ജര്‍മനിയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള ക്‌നാനായ കുടുംബങ്ങളും വിദ്യാര്‍ഥികളും ഈ അനുഗ്രഹീത സംഗമത്തില്‍ പങ്കെടുത്തു. അഭിവന്ദ്യ ക്‌നാനായ സമുദായ മെത്രാപ്പോലിത്ത കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ പ്രാരംഭ വീഡിയോ സന്ദേശത്തോടു കൂടിയാണ് ക്‌നാനായ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ന്ധഇത് യഹോവ ഉണ്ടാക്കിയ ദിവസംന്ധ, ക്‌നാനായ കുടിയേറ്റ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിച്ചതായി കമ്മറ്റി പ്രസിഡന്റ് റവ. ഡോ. തോമസ് ജേക്കബ് മണിമല മീറ്റിനെ വിശേഷിപ്പിച്ചു.

പ്രസിഡന്റ് റവ. ഡോ.തോമസ് ജേക്കബ് മണിമല ജനറല്‍ സെക്രട്ടറി ബിനു എബ്രഹാം മാവേലില്‍, വനിതാ സമാജം സെക്രട്ടറി ടോളി തോമസ് നുച്ചിയില്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 

കുടുംബ കൂട്ടായ്മയുടെ ഭാഗമായി വി.കുര്‍ബാന, ചരിത്ര സെമിനാറുകള്‍, ഗ്രൂപ്പ് ഡിസ്‌കഷന്‌സ് എന്നിവ നടത്തി. 'Keeping the Knanaya Identity How to sing Lords song in a foreign land ' തുടങ്ങിയ വിഷയങ്ങളില്‍ തോമസ് മണിമല അച്ചന്‍ നയിച്ച സ്റ്റഡി ക്ലാസുകള്‍ സത്യവിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനോടൊപ്പം ക്‌നാനായ പാരന്പര്യവും തനിമയും കാത്തുസൂക്ഷിക്കുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കി.

കലാ സന്ധ്യയില്‍ ക്‌നാനായകാരുടെ തനതായ പാരന്പര്യം വിളിച്ചോതുന്ന പുരാതന പാട്ടുകള്‍, ആബാലവൃദ്ധം പങ്കെടുത്ത നടവിളി, വടംവലി, ട്രെക്കിങ്ങ് എന്നിവ മേളയുടെ മാറ്റുകൂട്ടിയെന്നു മാത്രമല്ല പങ്കെടുത്ത എല്ലാവരെയും ആവേശം കൊള്ളിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ ടിങ്കു എബ്രഹാം മുളംമൂട്ടില്‍, ജനറല്‍ സെക്രട്ടറി ബിനു എബ്രഹാം മാവേലില്‍, ട്രഷറര്‍ അനു മാത്യു കണിയാംമാലില്‍, ഏരിയ സെക്രട്ടറി ജിതിന്‍ മോഹന്‍ പേരൂത്ര, വനിതാ സമാജം സെക്രട്ടറി ടോളി തോമസ് നുച്ചിയില്‍, ഐറ്റി കോഓര്‍ഡിനേറ്റര്‍ ജിതിന്‍ രെജു കേളച്ചന്ദ്ര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ മൂന്ന് ദിവസത്തെ ജര്‍മന്‍ ക്‌നാനായ ഫാമിലി മീറ്റ് 2022 ശുഭമായി പര്യവസാനിച്ചു.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക