Image

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു

Published on 06 November, 2022
 അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കോട്ടയം പാന്പാടി സ്വദേശി വിധു സോജിന്‍ (43) അന്തരിച്ചു. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റല്‍ നഴ്‌സായിരുന്നു വിധു സോജിന്‍. സംസ്‌കാരം നവംബര്‍ 10 വ്യാഴാഴ്ച അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടക്കും. ഭര്‍ത്താവ് കോട്ടയം കൊല്ലംപറന്പില്‍ സോജിന്‍ കുര്യന്‍. ഏക മകള്‍: ഹന്ന. കഴിഞ്ഞ 18 വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്നു.


വിധു കോട്ടയം പാന്പാടി ആനിവേലില്‍ എ എം ജെക്കബിന്റെയും ലൈസാമ്മയുടെയും മകളാണ് .

കഴിഞ്ഞ മാസം നഴ്‌സായിരുന്ന കോട്ടയം പാന്പാടി സ്വദേശി ദേവിപ്രഭ (37)അയര്‍ലന്‍ഡില്‍ അന്തരിച്ചിരുന്നു. രണ്ടാഴ്ചക്കിടെ ഒരേ നാട്ടുകാരായ മറ്റൊരു മലയാളിയുടെ കൂടി മരണവാര്‍ത്ത വന്നത് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെയാകെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക