Image

ഡോ . സാറാ ഈശോ: ഓങ്കോളജിയിലെ സ്നേഹസ്പർശം (സിൽജി ജെ ടോം- യു.എസ് . പ്രൊഫൈൽ)

Published on 07 November, 2022
ഡോ . സാറാ ഈശോ:  ഓങ്കോളജിയിലെ സ്നേഹസ്പർശം   (സിൽജി ജെ ടോം- യു.എസ് . പ്രൊഫൈൽ)

Read as magazine: https://profiles.emalayalee.com/us-profiles/dr-sara/#page=1

Read as PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=276835_Dr%20Sara%20Easaw.pdf

REad More profile: https://emalayalee.com/US-PROFILES

ഓങ്കോളജി സ്‌പെഷ്യലിസ്റ്റ് എന്ന നിലയിൽ  അമേരിക്കയിലെ ആരോഗ്യ സേവന രംഗത്ത്  ജീവിതം അടയാളപ്പെടുത്തിയ ഡോ .സാറാ ഈശോ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഓങ്കോളജി മേഖലയിൽ മനസ് മടുപ്പിക്കുന്ന അനുഭവങ്ങളിലൂടെ ദിവസവും കടന്നുപോകേണ്ടി വരുമ്പോഴും നിറചിരിയും സാന്ത്വന  വാക്കുകളുമായി രോഗികൾക്ക്  മുന്നിലെത്തുന്ന സൗമ്യതയുടെ മുഖമാണ് ഡോ . സാറാ ഈശോ . മുന്നിലെത്തുന്ന രോഗികളെ  സ്നേഹസാന്ത്വനങ്ങൾ കൊണ്ട് ചേർത്ത് നിർത്തുന്ന, അവർക്ക് സാന്ത്വന തണലൊരുക്കുന്ന സ്നേഹമയിയായ ഡോക്ടർ അമേരിക്കൻ മലയാളി സമൂഹത്തിന് ആതുരവേളകളിൽ  ആശ്വാസമാണ്  .
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും  ബിരുദമെടുത്ത്, ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി കാൽ  നൂറ്റാണ്ടായി ക്യാൻസർ ചികിത്സാ  രംഗത്തെ ഓരോ സ്പന്ദനങ്ങളും ചലനങ്ങളും തിരിച്ചറിയുന്ന ഡോക്ടർ  ജന്മ നാട്ടിലെ സാധാരണക്കാരിലേക്കും ക്യാൻസർ ചികിത്സയുടെ ഏറ്റവും പുതിയ സേവനങ്ങൾ പകർന്ന് കൊടുക്കാൻ സദാ ജാഗരൂകയുമാണ്. ആരോഗ്യ സേവന രംഗത്ത് ജീവിതം ഉഴിഞ്ഞുവെച്ചതിനൊപ്പം, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ സാറാ, ഫോമാ വിമന്‍സ് ഫോറം ചെയര്‍ എന്ന നിലയിൽ നടത്തിയ  പ്രവര്‍ത്തനം ഏറെ  പ്രശംസിക്കപ്പെട്ടിരുന്നു....

Join WhatsApp News
jacob 2022-11-07 18:53:17
Thanks for your service. God Bless!
Raju Mylapra 2022-11-08 13:04:16
ആതുര ശുഷ്‌റയിലെ മഹത്തായ സേവനങ്ങൾക്കു ഡോക്ടർ സാറ ഈശോക്ക് അനുമോദനങ്ങൾ. തുടർന്നുള്ള നല്ല പ്രവർത്തനങ്ങൾക്കും നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക