Image

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സ്‌നേഹസംഗമം നവംബര്‍ 11 ന്

Published on 08 November, 2022
 കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സ്‌നേഹസംഗമം നവംബര്‍ 11 ന്

 

കുവൈറ്റ്: കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍(കെഇഎ) എല്ലാ വര്‍ഷവും നടത്തിവരാറുള്ള സ്‌നേഹസംഗമം നവംബര്‍ 11 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 6 വരെ കബദ് റിസോര്‍ട്ട് വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്.

പുരുഷ·ാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കലാകായിക വിനോദ പരിപാടികളും നടക്കപ്പെടുന്നതാണ്. സ്‌നേഹസംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും, കൂടാതെ നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് മെഗാ ബന്പര്‍ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലുള്ള കെഇഎയുടെ എല്ലാ മെന്പര്‍മാരും നിര്‍ബന്ധമായും സ്‌നേഹസംഗമത്തില്‍ പങ്കെടുക്കുണമെന്ന് മെന്പര്‍മാര്‍ക്ക് കബദ് റിസോര്‍ട്ടിലേക്ക് എത്തിച്ചേരുന്നതിനായി വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്
റഫീഖ് എന്‍ 97398453, ആഷിഖ് എന്‍ആര്‍ 69605757

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക