കുവൈറ്റ്: ഹൃസ്വസന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തിയ ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. അബ്ബാസിയ, പോപ്പിന്‍സ് ഹാളില്‍ ഒഐസിസി നാഷണല്‍, ജില്ലാ നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഒഐസിസി നാഷണല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോയ് ജോണ്‍ തുരുത്തിക്കര,സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല,ജോസ് നൈനാന്‍, വിവിധ ജില്ലാ നേതാക്കളായ വിധു കുമാര്‍,അക്ബര്‍ വയനാട്,ബൈജു ഇടുക്കി,ജലീല്‍ തൃപ്രയാര്‍, റസാഖ് ചെറുതുരുത്തി,റിജോ കോശി,ബത്താര്‍ വൈക്കം,ഇസ്മായില്‍ കൂനത്തില്‍, ശിവന്‍ കുട്ടി,ഷബീര്‍ റാഹത് മന്‍സില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയ്ക്ക് പിന്നില്‍ അണിനിരന്ന് വര്‍ഗീയ ഫാസിസ്റ്റു ശക്തികളെ തുരത്താനും അത് വഴി നമ്മുടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അഭങ്കുരം ഇന്ത്യയുടെ മണ്ണില്‍ നിലനിര്‍ത്തുവാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സഹായിക്കണമെന്നും മറുപടി പ്രസംഗത്തില്‍ അഡ്വ. ജോര്‍ജ് തോമസ് പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഡ്വ.ജോര്‍ജ് തോമസിന് കൈമാറി.
അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി,ബാബു പനന്പള്ളി,ആലപ്പുഴ ജില്ലാ സെക്രട്ടറി ജോണ്‍സി സാമുവേല്‍,ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ഹരി പത്തിയൂര്‍, കുര്യന്‍ തോമസ്, ജോണ്‍ തോമസ്, വിജോ പി തോമസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒഐസിസി ആലപ്പുഴ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ് യോഗത്തിനു നന്ദി പറഞ്ഞു.
സലിം കോട്ടയില്‍