Image

കുവൈറ്റില്‍ പ്രവാസികളുടെ വിസ മെഡിക്കല്‍ പരിശോധന സ്വകാര്യവത്കരിക്കാന്‍ നീക്കം

Published on 08 November, 2022
 കുവൈറ്റില്‍ പ്രവാസികളുടെ വിസ മെഡിക്കല്‍ പരിശോധന സ്വകാര്യവത്കരിക്കാന്‍ നീക്കം

 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ വിസ മെഡിക്കല്‍ പരിശോധന സ്വകാര്യവത്കരിക്കാന്‍ നീക്കം. വിദേശികളുടെ ഇഖാമയ്ക്ക് മുന്നോടിയായി നടത്തുന്ന മെഡിക്കല്‍ പരിശോധന സ്വകാര്യ ക്ലിനിക്കുകളുടെ സഹകരണത്തോടെ നടത്താന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി അല്‍ റായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

സര്‍ക്കാര്‍ ആരോഗ്യ ക്ലിനിക്കിലെ തിരക്ക് കുറയ്ക്കാനും പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് ഒഴിവാക്കുവാനുമാണ് വിസ മെഡിക്കല്‍ സേവനങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അല്‍ റായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക