റിയാദ്: സൗദിയില്‍ ബിനാമി കച്ചവട വിവരങ്ങള്‍ സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഒഴിവാക്കി നല്‍കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയാല്‍ ബിനാമി വിരുദ്ധ നിയമം അനുശാസിക്കുന്ന തടവും പിഴയും ഒഴിവാക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് നിയമാനുസൃതമുള്ള സകാത്ത് നികുതി വിഹിതങ്ങള്‍ ഒടുക്കേണ്ടി വരും.
സൗദിയില്‍ വിവിധ മേഖലയില്‍ അതിശക്തമായ പരിശോധനയാണ് നടക്കുന്നത്. നേരത്തെ, ബിനാമി രേഖകള്‍ ശരിയാക്കി സ്ഥാപനത്തിന്റെ പദവി ശരിയാക്കാന്‍ മന്ത്രാലയം അവസരം നല്‍കിയിരുന്നു. ഇത് കഴിഞ്ഞ ഫെബ്രുവരി പകുതിയോടെ അവസാനിച്ചു. അതിനു ശേഷമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സൗദി വാണിജ്യ മന്ത്രാലയം പരിശോധന വ്യാപകമാക്കിയത്.
സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ദിവസേന പിടിയിലാകുന്നുണ്ട്. ഇവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്.