Image

ബാലവേദി കുവൈറ്റ് ശാസ്ത്രജാലകം ഡിസംബര്‍ 23ന്

Published on 10 November, 2022
 ബാലവേദി കുവൈറ്റ് ശാസ്ത്രജാലകം ഡിസംബര്‍ 23ന്

 


കുവൈറ്റ്: ബാലവേദി കുവൈറ്റ് അബുഹലിഫ മേഖലയുടെ നേതൃത്വത്തില്‍ 'ശാസ്ത്രജാലകം 2022' ശാസ്ത്ര പരിപാടി സംഘടിപ്പിപ്പിക്കുന്നു. 2022 ഡിസംബര്‍ 23നാണ് വിവിധ ശാസ്ത്ര പരിപാടികളോടെയും, മല്‍സരങ്ങളോടെയും പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ വിഭാഗങ്ങള്‍ക്കുള്ള കുട്ടികള്‍ക്കായി സയന്‍സ് പ്രൊജക്റ്റ്, സയന്‍സ് &ടെക്‌നോളജി ക്വിസ്, റുബിക്‌സ് ക്യൂബ് സോള്‍വിംഗ്, ചെറിയ കുട്ടികള്‍ക്കായി ലീഫ് കലക്ഷന്‍ എന്നീ മല്‍സരങ്ങളും, സയന്‍സ് എക്‌സിബിഷന്‍, സെമിനാര്‍, ലൈവ് എക്‌സ്പിരിമന്റ് ഷോ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ വിപുലമായ നടത്തിപ്പിനായ് സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://tinyurl.com/shasthrajalakam എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 65676688, 67797729 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക