കുവൈറ്റ് സിറ്റി: അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. 'ഡിസ്‌കവര്‍ അമേരിക്ക ' എന്ന പേരില്‍ നടക്കുന്ന പ്രമോഷന്‍ ഈ മാസം 15 വരെ തുടരും.
ലുലു അല്‍ ഖുറൈന്‍ ശാഖയില്‍ കുവൈറ്റിലെ യുഎസ് എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ്, ജെയിംസ് ഹോള്‍ട്ട്‌സ്‌നൈഡര്‍ പ്രമോഷന്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കുവൈറ്റിലെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും പങ്കെടുത്തു. അമേരിക്കന്‍ സംസ്‌കാരവും പാരന്പര്യവും പ്രതിഫലിപ്പിക്കുന്ന വിവിധ വിനോദ പരിപാടികളും അരങ്ങേറി. 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പ്രമോഷന്‍, അമേരിക്കയെ അതിന്റെ ഭക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള അവസരം ഒരുക്കുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഇറക്കുമതി ചെയ്ത പ്രത്യേക അമേരിക്കന്‍ വിഭവങ്ങള്‍ ഇതുവഴി രുചിച്ചറിയാം. നിരവധി വിനോദങ്ങളും പ്രമോഷന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
സലിം കോട്ടയില്‍