Image

അകലെ അസ്തമയം (കവിത: ജയൻ വർഗീസ്)

Published on 13 November, 2022
അകലെ അസ്തമയം (കവിത: ജയൻ വർഗീസ്)

അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ 

ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ.  

നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ 

വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ ! 


ഏതോ നിഗൂഢയിടങ്ങളിൽ ആണവ -

ബാണം കുതിക്കാനൊരുങ്ങുന്നുവോ - എന്റെ 

വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ -  

ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ? 


പാടില്ല, പാടില്ലായീക്കളി തീക്കളി - 

വാരി വിതക്കുവാൻ നീയാര് ? - ദൈവമോ ? 

മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക,

മണ്ണല്ലേ ? - നാളെ മടങ്ങേണ്ട  താവളം ? 


വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ 

വർണ്ണങ്ങളായി വിടരട്ടെ  നമ്മളും.

ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ 

ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക