Image

നവയുഗം 2023ലെ കലണ്ടർ പ്രകാശനം ചെയ്തു.

Published on 13 November, 2022
നവയുഗം 2023ലെ കലണ്ടർ പ്രകാശനം ചെയ്തു.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2023 ലെ കലണ്ടർ പ്രകാശനം ചെയ്തു.

ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും, യെസ് കാർഗോ കമ്പനി മാനേജിങ് പാർട്ണർ അസ്‌ലം ഫാറൂഖും ചേർന്ന് കലണ്ടർ പ്രകാശനം ചെയ്തു.

നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്ര നേതാക്കളായ തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്‌, ഷീബ സാജൻ, സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ദമ്മാമിലും ജുബൈലിലും പ്രവർത്തിയ്ക്കുന്ന യെസ് കാർഗോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക