Image

ഉമ്മന്‍ചാണ്ടിയുടെ സര്‍ജറി വിജയകരമായി, ഒരാഴ്ച പൂര്‍ണ വിശ്രമം

Published on 13 November, 2022
ഉമ്മന്‍ചാണ്ടിയുടെ സര്‍ജറി വിജയകരമായി, ഒരാഴ്ച പൂര്‍ണ വിശ്രമം


ബര്‍ലിന്‍: ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ സര്‍ജറി വിജയകരമായി നടത്തി. അദ്ദേഹത്തിനു ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നതെന്ന് പുത്രന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ബര്‍ലിനിലെ ചാരിറ്റെ ഹോസ്പിറ്റലിലായിരുന്നു സര്‍ജറി. മക്കളായ മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ബെന്നി ബഹനാന്‍ എംപി, ഒഐസിസി ഗ്ളോബല്‍ സെക്രട്ടറിയും, ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്.



ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക