അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ നിരവധി പ്രായാധിക്യമേറിയ നേതാക്കൾ ഇപ്പോഴും അധികാരത്തിൽ തൂങ്ങി കിടക്കുന്നു ചിലരെല്ലാം സ്വേച്ഛാധിപർ.
അമേരിക്കയിൽ പ്രധാനമായും രണ്ടു വൃദ്ധന്മാർ ബൈഡനും, ട്രംപും. രണ്ടുപേരും എൺപതു വയസിനടുത്തു പ്രായമുള്ളവർ.ഇവർ ഇപ്പോഴും രാഷ്ട്രീയ അരങ്ങിൽ നിരങ്ങി നടക്കുന്നു.ഒരാൾക്ക് സ്ഥലകാല വെളിവില്ല പിച്ചും പേയും പറയുന്നു. രണ്ടാമൻ പല്ലുകൊഴിഞ്ഞ നായ മാതിരി കസേര ഇല്ല എങ്കിലും ഇപ്പോഴും കുരക്കുന്നു കടിക്കുമെന്നു പേടിപ്പിക്കുന്നു.
അമേരിക്കൻ ഭരണഘടന എഴുതിയ സമയം പിതാമഹന്മാര്‍ നിരവധി നിബന്ധനകൾ ഭരണ കർത്താക്കൾ ഭരണത്തിൽ വരുന്നതിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇവരുടെ ഭരണ കാലാവുധി ഒഴിവാക്കിയിരുന്നു.
എന്നാൽ, പിന്നീട് അതിൽ പ്രസിഡൻറ്റിൻറ്റെ കാലാവധി മാത്രം, ഭരണഘടനാ ഭേദഗതി പ്രകാരം രണ്ടു നാലു വർഷങ്ങൾ എന്നു സ്ഥിതീകരിച്ചു. ആ സമയം പ്രായ പരിധി കൂടി കണക്കിൽ എടുക്കേണ്ടതായിരുന്നു. പ്രസിഡൻറ്റ് ആകുന്നതിന് 35 വയസ് തിട്ടപ്പെടുത്തി അക്കൂടെ 70 വയസിനുമേൽ പ്രായം ചെന്നവർ മത്സരിച്ചുകൂടാ എന്നുകൂടി എഴുതി ചേർക്കേണ്ടതായിരുന്നു.
U S കോൺഗ്രസ്സിലും കാലാവധി പരിധി ഇല്ല. അതിനാൽ അവിടെയും വൃദ്ധന്മാർ കസേരകളിൽ തൂങ്ങി കിടക്കുന്നു. ഉദാഹരണത്തിന്, നാൻസി പോലോസി ഹൗസിൽ , മിച്ച് മക്കോനാൽ സെനറ്റിൽ. ഇവർ വാഷിംഗ്‌ടൺ D C ൽനിന്നും പെട്ടിയിലേ തിരികെ പോകൂ എന്ന നിലപാടിലാണ്.
അധികാര കസേര നല്ലൊരു സ്ഥാനമാണ്. പലേടത്തും മുൻ സീറ്റിൽ ഇരിക്കാം. പലരും ഓഛാനിച്ചു പുറകെ നടക്കും. അതുപോലതന്നെ ഇതൊരു കച്ചവട സ്ഥലം കൂടിയാണ് . കോൺഗ്രസ്സിൽ ഇരുപതും മുപ്പതുമൊക്കെ വർഷങ്ങൾ ജനസേവകർ എന്ന പേരിൽ കറങ്ങി നടന്നിട്ട് വിരമിക്കുന്നത് കോടീശ്വരായിട്ടാണ് '
ഈ ഭരണ നേതാക്കൾക്ക് കിട്ടുന്ന വേതനം ഒരു വർഷം 175,000 മുതൽ 230, 000 വരെ, നേതൃത്വം കണക്കാക്കി.. കൂടാതെ മറ്റു ചിലവുകൾ യാത്ര ഓഫിസ് എന്ന രീതികളിൽ വേറെ കുറെ പണവും ഇവരുടെ സമീപം എത്താറുണ്ട്. എന്നിരുന്നാൽത്തന്നെയും. കോൺഗ്രസ്സ് അംഗങ്ങൾ തലസ്ഥാനത്തു താമസിക്കുന്നത് അവരുടെ ചിലവിൽ. വാഷിങ്ടൺ D C യിൽ താമസം അത്ര ചെലവുകുറഞ്ഞ പരിപാടിയല്ല.
പ്രസിഡൻറ്റിന് ഇപ്പോൾ 400,000 പ്രതിഫലം. ഈ വരവിനു പുറമെ മറ്റു നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് . പ്രസിഡൻറ്റിന് വൈറ്റ്ഹൗസിൽ താമസിക്കുന്നതിന് വാടക നൽകേണ്ട എന്നിരുന്നാൽ ത്തന്നെയും ഔദ്യോഗികമായ ചടങ്ങുകൾക്ക് മാത്രമേ ആദ്യ ഫാമിലിക്ക് സൗജന്യ ഭക്ഷണം ലഭിക്കൂ. കൂടാതെ മറ്റു സ്വകാര്യ വീട്ടു ചിലവുകളും ഇവരുടെ ചുമതല.
ചിന്തിച്ചു നോക്കൂ അധികാര കസേരകളിൽ എത്തുന്ന സമയം വളരെ വിരളം നേതാക്കളേ എടുത്തുകാട്ടുവാൻ മാത്രം സാമ്പത്തിക ശേഷി ഉള്ളവർ. എന്നാൽ അധികാര കസേരകളിൽ നിന്നും പിരിയുമ്പോൾ ഇവർ മാത്രമല്ല ഇവരെ ചുറ്റിപ്പറ്റി നിൽക്കുന്നവരും കോടീശ്വരർ ആയി വിരമിക്കുന്നു.
ഉദാഹരണത്തിന് ബുഷ്, ബിൽ ക്ലിൻറ്റൻ, ഒബാമ, ഇവർ വൈറ്റ് ഹൗസിൽ എത്തുമ്പോൾ താമസിക്കുന്നതിന് ഒരു നല്ല വീടുപോലും ഇല്ലായിരുന്നവർ. എട്ടു വർഷങ്ങൾക്കു ശേഷം പിരിയുന്നത് നിരവധി മില്ലിയൻ ഡോളർ ധനികരായിട്ട്. ജോലി സമയം കിട്ടിയ ശമ്പളം മുഴുവൻ സ്വരുക്കൂട്ടി വൈച്ചാലും എങ്ങിനെ 60 ലേറെ മില്യൺ ഡോളർ ഉണ്ടാകും? എങ്ങിനെ കൊട്ടാരം പോലുള്ള വീടുകളിലേയ്ക്ക് താമസം മാറ്റുന്നതിനു പറ്റുന്നു?
ബൈഡൻറ്റെ മകൻ ഹണ്ടർ, പിതാവ് ഉപരാഷ്ട്രപതി ആയിരുന്ന സമയം കാര്യമായ കഴിവുകൾ ഒന്നുമില്ലാത്ത ഈ പുത്രൻ വിദേശ രാജ്യ ബിസിനസ്സ് സ്ഥാപനങ്ങളുമായി പലേ ഇടപാടുകൾ നടത്തി നിരവധി മില്ലിയൻ ഡോളറുകൾ നേടി എന്നെല്ലാം എല്ലാ മാധ്യമങ്ങളിലും വന്നിട്ടുള്ള വാർത്തയാണ് .
അതുപോലതന്നെ കോൺഗ്രസ്സ് ഭരണാധിപരും പൊതുജനത്തെ സേവിച്ചു സേവിച്ചു മടുത്തു പിരിയുന്നത് കോടീശ്വരർ ആയി. ആർക്കും ഇവരെ ആരെയും ചോദ്യം ചെയ്യുന്നതിന് പറ്റില്ല കാരണം നിയമങ്ങൾ ഉണ്ടാക്കുന്നതും അത് നടപ്പാക്കുന്നവരും ഇവർ തന്നെ. വേലിതന്നെ വിളവുതിന്നുന്നു.
# American Politics by John kuntjara