Image

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി.

ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് Published on 17 November, 2022
ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി.

ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് നിരുപാധികം തള്ളിക്കൊണ്ട് ഇന്നലെ  (Nov. 16) കോടതി ഉത്തരവിട്ടു. ശ്രീമതി ലീലാ മാരേട്ട് കേസിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു.

ഡോ. മാമ്മൻ സി ജേക്കബ്, ബെൻ പോൾ, ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രാക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്നിവരെ പ്രതി ചേർത്താണ് കേസ് കൊടുത്തിരുന്നത്. തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനു ഉപോൽബദമായ തെളിവുകൾ
ഹാജരാകുവാൻ വാദി ഭാഗത്തിന് സാധ്യമായില്ല എന്നു കോടതി നിരീക്ഷിച്ചു.  അവരുടെ വാദങ്ങൾ കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഇതായിരുന്നു ഫോകാനയുമായുള്ള തൽപ്പര കക്ഷികളുടെ മെയിൻ കേസ് . ഈ കേസ് തള്ളിയതോട് മറ്റുള്ള അനുബന്ധ  കേസുകളും നിഷ്പ്രഭമാവും.

തെരഞ്ഞെടുപ്പ് നടത്താൻ നിയമപരമായ വിക്ജ്ഞാപനങ്ങളൂം അറിയിപ്പുകളും വേണ്ട പോലെ നടത്തിയിട്ടുണ്ടെന്ന് വിധിയിൽ പ്രത്യേകം പരാമര്ശിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം ഫൊക്കാനാ (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്  ഇൻ നോർത്ത് അമേരിക്ക)പ്രവർത്തന കാലാവധി ഒരു വര്ഷം കൂടി നീട്ടി വക്കണമെന്ന അന്നത്തെ കമ്മറ്റിയുടെ തീരുമാനം ഉൾപ്പെടെ ഒരു വാദങ്ങളും കോടതി അംഗീകരിച്ചില്ല.

 ചില തൽപ്പര കക്ഷികൾ  ചേർന്ന് സംഘടനക്കെതിരായി നിരന്തരം നടത്തുന്ന വ്യവഹാരങ്ങൾ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഒരു പരിധിവരെ  പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ നേതൃത്വം ഇതിനു വേണ്ടി വളരെയധികം സമയവും പണവും ചെലവഴിച്ചിട്ടുണ്ട്‌. ഈ കേസുകളൊക്കെ ഉണ്ടായിട്ടും ചരിത്രത്തിലെ ഏറ്റവും ഉന്നതമായ പ്രവർത്തനത്തിലൂടെ സംഘടനയെ വളർത്തുവാൻ സാധിച്ചത് ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന-ഫിലിപ്പോസ് ഫിലിപ്പ്  ടീമിന്റെ നിസ്വാർത്ഥ പരിശ്രമം കൊണ്ടായിരുന്നു.

ഡോ. മാമൻ സി ജേക്കബ് ആയിരുന്നു 2020 ലെ ട്രൂസ്റ്റി ബോർഡ് ചെയർമാൻ. ശ്രീ. കുരിയൻ പ്രക്കാനം, ഫിലിപ്പോസ് ഫിലിപ്പ് , ബെൻ പോൾ എന്നിവർ ഇലെക്ഷൻ കമ്മറ്റി അംഗങ്ങളായി നടത്തിയ ഇലെക്ഷനെയാണ് കോടതി സാധൂകരിച്ചതു. 2022 ജൂലൈ മാസത്തിൽ ഒർലാണ്ടോ, ഫ്ലോറിഡയിൽ   നടത്തിയ തെരഞ്ഞെടുപ്പിനെതിരായ വാദവും കോടതി തള്ളിക്കളഞ്ഞു.

ജോർജി വർഗീസ് പ്രെസിഡന്റായി ഒർലാണ്ടോയിൽ അരങ്ങേറിയ ഫൊക്കാനയുടെ പ്രൗഢ ഗംഭീരമായ കൺവെൻഷനിൽ വച്ച് ഡോ. മാമൻ സി ജേക്കബ്, സജി പോത്തൻ, പരേതയായ ശ്രീമതി മറിയാമ്മ പിള്ള വന്നിവർ ചേർന്ന ഇലക്ഷന് കമ്മിറ്റിയാണ് സുതാര്യമായ തെരെഞ്ഞെടുപ്പ് നടത്തി 2022-24 ലെ ഭരവാഹികളായി ഡോ. ബാബു സ്റ്റീഫൻ, ഡോ. കലാ ഷാഹി ടീമിനെ തെരെഞ്ഞെടുത്തതു.

ചില തൽപ്പര കക്ഷികൾ ഒരു ചെറിയ കുട്ടം എന്ന് ജനങ്ങളെ തെറ്റിദ്ധിരിപ്പിച്ചു ഫൊക്കാനക്ക്  എതിരെ നിരന്തരമായി സമാന്തര പ്രവർത്തങ്ങൾ നടത്തുകയും പല മാധ്യമങ്ങളിലും ഫൊക്കാന എന്ന പേരിൽ വ്യാജ വാർത്തകൾ കൊടുത്തു സംഘടനെയെ നിരന്തരം അക്രമിച്ചുകൊണ്ടേയിരുന്നു . പക്ഷേ   അവർ വാദിച്ച വാദങ്ങളെ കോടതി മുഖവിലക്കെടുത്തില്ല. അതുകൊണ്ട് തന്നെ ഫൊക്കാന ഒന്നേയുള്ളു എന്നും അതിനെതിരെ നടത്തുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമായി കാണുമെന്നും , ഇനിയും അങ്ങനെയുള്ള  പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. സമാന്തര പ്രവർത്തങ്ങൾ നടത്തുന്നവർക്ക്  എതിരെ   നിയമപരമായി നടപിടികൾ എടുക്കും.

ഈ കേസ് നടത്തിപ്പിനും വിജയിപ്പിക്കുന്നതിനും   വേണ്ടി ഞാനും, സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ആയിരുന്ന ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്ട്രി സെക്രട്ടറി ആയിരുന്ന സജി പോത്തൻ, മുൻ ട്രസ്റ്റി ബോർഡ് ചെയറും മുൻ സെക്രെട്ടറിയുമായ മാമ്മൻ സി ജേക്കബ് എന്നിവർ വളരെ സമയം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

പല മാധ്യമങ്ങളിലും ഫൊക്കാന എന്ന പേരിൽ വ്യജ വാർത്തകൾ കൊടുക്കുന്നവർക്ക് എതിരെയും നിയമ നടപിടികൾ സ്വികരിക്കും. ഫൊക്കാന ഒന്നേയുള്ളു അത്   ജോർജി വർഗീസ്- സജിമോൻ ആന്റണി നയിച്ച ഫൊക്കാനയാണ്  ഇപ്പോൾ അത് നയിക്കുന്നത് ഡോ. ബാബു സ്റ്റീഫൻ, ഡോ. കലാ ഷാഹി ടീമാണ്.

Join WhatsApp News
Sajimon Antony 2022-11-17 18:56:28
Truth will prevail👍👍👍 It’s going to be a lesson for all so called fake leaders .
Raju Mylapra 2022-11-17 19:30:21
"ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ!"
കോശി തട്ടുകര 2022-11-18 07:06:57
മലയാളിക്ക് എന്ത് നേട്ടമാണ് ഈ ഫൊക്കാനാ , ഫോമാ വേൾഡ് മലയാളിയെ കൊണ്ടുള്ളത്? നേട്ടം നത്തിംഗ്. പരിപാടികളുടെ സ്പോൺസർ ആകാനും പറഞ്ഞു അമേരിക്കൻ മലയാളികളുടെ കയ്യിൽ നിന്ന് സംഭാവനകൾ ബലമായി പിടിച്ചു വാങ്ങുകയാണ്. എന്നിട്ട് ആ പണമെടുത്ത് ഇവരെല്ലാം ഉലകം ചുറ്റി ഉല്ലസിക്കുന്നു. വലിയ വലിയ സെലിബ്രിറ്റികളുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കുന്നു. മന്ത്രിമാരുടെയും സിനിമാതാരങ്ങളുടെയും തോളിൽ കയ്യിട്ടു പടം എടുക്കുന്നു. എന്നിട്ട് ആ പദ്ധതികൊണ്ട് വരും അതുകൊണ്ട് വരും ഇതുകൊണ്ട് വരും എന്നൊക്കെ പറഞ്ഞു ഭയങ്കര വാചക മടിയാണ്. അഴിമതിക്കാരായ കേരള രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും മതി ഇവർക്ക്. സിനിമാനടികളുടെ കൂടെ നടക്കുന്നത്, അവരെക്കൊണ്ട് ഉദ്ഘാടക്കുന്നത് ഒക്കെ ഇവർക്കൊക്കെ ഒരു ഹരമാണ്. ഭരണഘടന ലംഘിച്ചതിന് കേസ് കൊടുത്ത ലീല മാരിയറ്റ് മറ്റും മറുകണ്ടം ചാടി കേസ് പിൻവലിച്ചു. കാരണം അവർക്ക് ഭരണഘടന ലംഘിച്ച ആ ഗ്രൂപ്പിൽ നിന്ന് അടുത്ത ഇലക്ഷന് ലീലാ മാരേട്ട് പ്രസിഡണ്ട് ആക്കിയേക്കാം എന്ന് ഒരു ഓഫർ കൊടുത്തു. എന്നാൽ ഒരു ചാക്ക് കെട്ടുമായി, നിറയെ പണവുമായി എത്തിയ ഒരു വൻപുള്ളി ആ പ്രസിഡണ്ട് പദം എളുപ്പം റാഞ്ചിക്കൊണ്ടുപോയി. ഓഫർ കൊടുത്ത വമ്പന്മാർ എല്ലാം കാലുമാറി ആരാലും അറിയപ്പെടാത്ത ആ വമ്പൻ പണ ചാക്കിൻ തൊഴുത്തിലേക്ക് കുടിയേറി. എന്നിട്ട് പറയുകയാ സത്യം ജയിച്ചു എന്നു . എന്നാൽ പടവ ത്തിൽ ഗ്രൂപ്പ് വലിയ ഷോയും കാണിക്കാതെ, സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കാലു നക്കാതെ മീറ്റിങ്ങുകൾ വളരെ ലളിതവും വിജയകരമായി നടത്തുന്നു. തമ്മിൽ ഭേദം പടവ ത്തിൽ ഫൊക്കാനാ ആണെന്ന് തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക