Image

കിണർ (കവിത : രമണി അമ്മാൾ)

Published on 18 November, 2022
കിണർ (കവിത : രമണി അമ്മാൾ)

വീട്ടുമുറ്റത്തെ കിണറല്ലേ ഞാൻ
വീർപ്പടക്കുവാൻ മാത്രം ജന്മം..!
"ട്ട" വട്ടത്തിലിളകിയാട്ടം 
ഓളങ്ങളില്ലാ കൊച്ചു വട്ടം..

നീരൊഴുക്കില്ലീയാ-
ഴങ്ങളിൽ
നീരുറവയാകെ വേനലൂറ്റി..
 
മാനത്തെ മുട്ടിയുരുമ്മുവാനോ
ആഴിപ്പരപ്പതിലെത്തുവാനോ 
ആറ്റിലെ നീറ്റിലലിയുവാനോ
പെരുമഴപ്പെയ്ത്തിലൊ-
ഴുകുവാനോ
മോഹിപ്പതില്ല ഞാൻ..

പരൽമീൻ തുളളാട്ടം സ്വപ്നം കണ്ടില്ല
തൊട്ടിയും കയറും 
മാറിലുരുമ്മുമ്പോൾ
ഇക്കിളി കൊളളാറുണ്ടെന്നു നേര്..

remany ammal poem kinar

Join WhatsApp News
പ്രസന്നകുമാരി 2022-11-18 10:48:05
കൊള്ളാം. നന്നായിട്ടുണ്ട്. എല്ലാം മനസ്സിലാക്കുന്ന കവി മനസ്സ് ഇവിടെ കാണാം
Raju Mylapra 2022-11-18 18:00:26
ചുവരുകൾക്കുള്ളിൽ തളച്ചിട്ടാക്കിണറിന്നൊരരുവിയാവാൻമോഹം അരുവിയായൊഴുകി പുഴയിൽ ചേരുവാനും മോഹം പുഴയോടൊത്തു നീന്തിത്തുടിച്ച)ഴക്കടലിൽ അലിയുവാൻ മോഹം "വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം." കവിത വായിച്ചു കഴിഞ്ഞപ്പോൾ ഒരു വിങ്ങൽ... ആസ്വദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക