Image

ഫൊക്കാനാ കേരളാ കൺവെൻഷൻറ്റെ സംഘാടക സമിതി പ്രവർത്തനം തുടങ്ങി

Published on 19 November, 2022
ഫൊക്കാനാ കേരളാ കൺവെൻഷൻറ്റെ സംഘാടക സമിതി പ്രവർത്തനം തുടങ്ങി

ഫോട്ടോയുടെ അടികുറിപ്പ്

ഫൊക്കാനാ കേരളാ കൺവെൻഷൻ - 2023ൻറ്റെ സംഘാടക സമിതിയുടെ പ്രവർത്തനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തു നിന്നും വലത്തേക്ക്) അഡ്വ.എ എ റഷീദ്, അഡ്വ.ലാലു ജോസഫ്, കരമന ഹരി, ജി.അജയകുമാർ, ജി.രാജമോഹൻ, എൻ ആർ ഹരികുമാർ ,ശാസ്തമംഗലം മോഹൻ, അഡ്വ.ശശി പരവൂർ എന്നിവർ സമീപം.

തിരുവനന്തപുരം:   ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക  (ഫൊക്കാന) 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനം തുടങ്ങി. 

സംസ്ഥാന വിദ്യാഭ്യാസ-തൊഴിൽ  മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി. രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ, ഫൊക്കാനയുടെ  സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.  

ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി മന്ത്രി വി.ശിവൻ കുട്ടി, കേരളീയം ചെയർമാൻ   പി വി അബ്ദുൾ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ , ചെയർമാനായി ജി. രാജമോഹൻ, ജനറൽ സെക്രട്ടറിയായി എൻ ആർ ഹരികുമാർ, ജനറൽ കൺവീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്ന മുപ്പത്തി ഒന്ന് അംഗ  സംഘാടക സമിതി രൂപീകരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക