Image

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിനെ ആദരിച്ചു

Published on 21 November, 2022
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിനെ ആദരിച്ചു

തിരുവല്ല: അമേരിക്കൻ മലയാളികളുടെ പ്രധാന സംഘടനയായ ഫോമയുടെ പുതിയ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന് മധ്യതിരുവിതാംകൂറിന്റെ ആദരവ് . തിരുവല്ല കടപ്ര ആൻസ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനാണ് ഡോ.ജേക്കബ് തോമസിനെ പൊന്നാട അണിയിച്ചു. ഉപഹാരം നൽകിയും ആദരിച്ചത്.

പിറന്ന മണ്ണിന്റെ സ്പന്ദനം തിരിച്ചറിയുന്നവരാണ് അമേരിക്കൻ മലയാളികളെന്നും കേരളത്തിന്റെ സമഗ്രപുരോഗതിക്കും സേവന പ്രവർത്തനങ്ങൾക്കും എന്നും ഫോമാ മുൻ നിരയിലുണ്ടാ പുറമന്നും ഡോ. ജേക്കമ്പ് തോമസ് വ്യക്തമാക്കി. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഫോമാ നൽകുന്ന പഠന സഹായ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമ നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ മലയാളികൾക്കു മറക്കാനാവാത്തതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.

ലയൺസ് ക്ലബ് കടപ്ര യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചുബി ഷുജാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. . ഡിസ്ട്രിക്ക് ഗവർണർ ഡോ.സണ്ണി വി.സക്കറിയ, വൈസ് ഗവർണർമാരായ ബിനോ ഐ.കോശി, ആർ.വെങ്കിടാചലം, റീജണൽ ചെയർമാൻ എം.ജി വേണുഗോപാൽ, ഷാജി.പി. ജോൺ എന്നിവർ പങ്കെടുത്തു.

Join WhatsApp News
ആദരവൻ 2022-11-22 00:30:05
പണം കൊടുത്താൽ ആർക്കും കിട്ടും ആദരവ്. പണമില്ലാത്തവന് ഒലക്കേടെ മൂഡ്!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക