Image

നിഖിൽ സിദ്ധാർഥയുടെ നായികയായി അനുപമ പരമേശ്വരൻ

Published on 21 November, 2022
 നിഖിൽ സിദ്ധാർഥയുടെ നായികയായി അനുപമ പരമേശ്വരൻ

 

തെന്നിന്ത്യയുടെ പ്രിയ താരമാണ് ഇപ്പോൾ അനുപമ പരമേശ്വരൻ. 'കാർത്തികേയ 2' എന്ന സർപ്രൈസ് ഹിറ്റിന് ശേഷം നിഖിൽ സിദ്ധാർഥയുടെ തന്നെ നായികയായി '18 പേജെസ്' എന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയാകുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ്. '18 പേജെസ്' എന്ന ചിത്രത്തിന്റെ ഗാനത്തെ കുറിച്ചാണ് പുതിയ അപ്‌ഡേറ്റ്.

പൽനാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നാളെ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം നാളെ 4.32നാണ് പുറത്തുവിടുക. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.  നവീൻ നൂലി ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം ഡിസംബർ 23നാണ് റിലീസ് ചെയ്യുക.


അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടർഫ്‌ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദർശനത്തിന് എത്താനുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം ഡയറക്ട് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനർ. നാരായണയാണ് 'ബട്ടർഫ്‌ലൈ' ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെൽവകുമാർ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക