Image

തിരഞ്ഞെടുപ്പ് ജേതാക്കളെ അഭിനന്ദിക്കുവാൻ ഫോമാ കോൺഫ്രൻസ് കോൾ ഇന്ന് വൈകിട്ട്   

ജോസഫ് ഇടിക്കുള ( PRO, FOMAA) Published on 22 November, 2022
തിരഞ്ഞെടുപ്പ് ജേതാക്കളെ അഭിനന്ദിക്കുവാൻ ഫോമാ കോൺഫ്രൻസ് കോൾ ഇന്ന് വൈകിട്ട്   

ന്യൂ യോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ. ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ ന്യു യോർക്ക് സ്റ്റേറ്റ്  സെനറ്റർ കെവിൻ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റെപ്രസെന്ററ്റീവ്  കെവിൻ ഓലിക്കൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്,  മിസോറി  സിറ്റി മേയർ റോബിൻ ജെ  ഇലക്കാട്, ഡിസ്‌ട്രിക്ട്  ജഡ്‌ജ്‌ സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ്‌  ജൂലി മാത്യൂ എന്നിവരെ  അഭിനന്ദിക്കാൻ ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ  (Tuesday Nov 22nd 9 PM to 10 PM ET) വിജയികളും  ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും   ഫോമയുടെ അഭ്യുദയകാംഷികളും   ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.

അമേരിക്കൻ മലയാളികളുടെ അഭിമാനമായി മാറിയ ഈ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്
ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു

*FOMAA Appreciation Event for Major Election Winners from US Malayali Community on Tuesday Nov 22nd 9 PM to 10 PM ET*

https://us06web.zoom.us/j/8017197076?pwd=MEtkUXUxZ3VLNGtDbURlZndjSUtYUT09

Meeting ID: 801 719 7076
Passcode: 100122

വാർത്ത : ജോസഫ് ഇടിക്കുള ( PRO, FOMAA )

Join WhatsApp News
അഭിനന്ദൻ 2022-11-24 23:44:42
ഇലക്ഷൻ്റെ സമയത്ത് ഒരു തരത്തിലുള്ള സഹായവും ചെയ്യാത്തവരാണ് ജയിച്ചു കഴിഞ്ഞപ്പോൾ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നതു്. ഇനി മറ്റേ സംഘടനയും നടത്തും ചിലവില്ലാത്ത ഒരു സൂം പരിപാടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക