Image

നന്ദി ആരോടെല്ലാം , എന്തിനോടെല്ലാം (ചിഞ്ചു തോമസ്)

Published on 23 November, 2022
നന്ദി ആരോടെല്ലാം , എന്തിനോടെല്ലാം (ചിഞ്ചു തോമസ്)

ഓണം കേരളത്തിലെ വിളവെടുപ്പ് ഉത്സവം പോലെ , അമേരിക്കയിലെ വിളവെടുപ്പ് ഉത്സവമാണ് താങ്ക്സ് ഗിവിങ്.എല്ലാവർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴിച്ചയാണ് അമേരിക്കക്കാർ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നത്.വിളവെടുപ്പിന്റെ അവസാന നാളുകളിൽ വീട്ടുകാരും സ്വന്തക്കാരും കൂട്ടുകാരും ഒത്തുകൂടി തീൻമേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു , ദൈവത്തിന് നന്ദി അർപ്പിക്കുന്നു കഴിഞ്ഞ വർഷക്കാലം തന്ന എല്ലാ സമ്പൽസമൃദ്ധിക്കും.എത്രെ ദൂരത്താണെങ്കിലും താങ്ക്സ് ഗിവിങ് ആഘോഷസമയത്ത് വീട്ടുകാരും വേണ്ടപ്പെട്ടവരും നിർബന്ധമായും ഒത്തുകൂടിയിരിക്കണം.കൂടെ താങ്ങായും തണലായും നിന്നതിന് ഒരുമിച്ചു കൂടി ആഘോഷമാക്കേണ്ട സമയമാണത് .

ഈ വിളവെടുപ്പ് ഉത്സവത്തിന് താങ്ക്സ് ഗിവിങ് എന്ന്  പേരിട്ടത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.പേരുപോലെതന്നെ അത് പറയുമ്പോഴും അക്ഷരാർത്ഥത്തിൽ മനസ്സ് കൊണ്ട് നന്ദി പറയുകയാണ്. 

ഉപഹാരം കൊണ്ട് നന്ദി പറയുവാൻ കഴിയാത്ത നന്ദി പ്രകടനവുമുണ്ട് .ശരീരത്തിന്റെ സഹായമില്ലാതെ മനസ്സ് അർപ്പിക്കുന്ന നന്ദി പ്രകടനമാണത് .അത് ആരോടൊക്കെയാണ് എന്ന് ചോദിച്ചാൽ: ഇത്രെയും നാൾ താങ്ങിയ ഭൂമിയോട്, ജീവൻ നിലനിർത്തിത്തന്ന ജീവവായുവിനോട് , ജലത്തിനോട് , ഭൂമിയെ വിളവെടുപ്പിനായി ഒരുക്കിയ കാലാവസ്ഥകളോട് ,  ജീവജാലങ്ങൾക്ക് വളരാൻ അനുകൂലമാക്കും  വിധം ഭൂമിയെ ആ സ്ഥാനത്ത്‌ നിലനിർത്തുന്ന ശക്തിയോട്, ഭൂമിയെ യുദ്ധം കൊണ്ട് നശിപ്പിക്കാതെ സമാധാനമാർഗ്ഗത്തിൽ സഞ്ചരിക്കുന്ന നേതാക്കളോട് , ഓട്ടമത്സരം ജയിച്ച്‌  ഈ ഭൂമിയിൽ നമുക്ക് ജനിക്കാൻ അവസരം തന്ന ബീജത്തോട് , ആത്മാവിന് വസിക്കാൻ ശരീരത്തെ ഒരു കേടുപാടും കൂടാതെ കാത്ത അവയവങ്ങളോട് , ശരീരത്തിലെ ഓരോ കണികകളോട് , ജീവിതത്തിലൂടെ കടന്നുപോയ എല്ലാ വികാരവിക്ഷേപങ്ങളോട്, മനുഷ്യർക്ക് പരസ്പരം തോന്നുന്ന സ്നേഹത്തോട് സഹാനുഭൂതിയോട്, കഴിഞ്ഞുപോയ നിമിഷങ്ങളോട് , അവ സമ്മാനിച്ച ഓർമ്മകളോട്, നമ്മൾ പലപേരിട്ട് ആരാധിക്കുന്ന പ്രപഞ്ചശക്തിയോട് , എത്ര ഉപഹാരങ്ങളാലും നന്ദി പറഞ്ഞുതീർക്കാൻ കഴിയാത്ത മനുഷ്യരോട് , ആഗ്രഹിച്ചാലും അടുത്ത് വരാൻ കഴിയാത്ത പ്രിയപ്പെട്ടവരോട്… അങ്ങനെ നിർവചിക്കാനാകാത്ത എത്രെയോ നന്ദി പ്രകടനങ്ങളുണ്ട്.

# An article about thanksgiving by Chinchu Thomas

Join WhatsApp News
T.C.Geevarghese 2022-11-23 18:46:55
Very good thinking about THANKSGIVING
Abraham 2022-11-23 19:15:18
There is a beautiful number “We Thank Thee” by late Jim Reeves still loaded in You tube channel.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക